കോഴിക്കോട്: പുണ്യ മാസമായ റംസാന്‍ ആഗതമായി. ഇനി പ്രാര്‍ത്ഥനയുടെ വ്രതശുദ്ധിയുടെ ദിനരാത്രങ്ങള്‍. വാക്കിലും ചിന്തയിലും പ്രവൃത്തിയിലും നന്‍മ മാത്രം. പ്രലോഭനങ്ങളില്‍ നിന്ന് അകന്ന് വിശ്വാസികള്‍ മനസ്സിനെ ദൈവചിന്തയില്‍ ലയിപ്പിക്കുന്ന സമയം.
ചാന്ദ്രവര്‍ഷമായ ഹിജ്‌റയുടെ ഒന്‍പതാം മാസം പിറന്നതായി ഞായറാഴ്ച വൈകിട്ടാണ് പ്രഖ്യാപനമുണ്ടായത്. കോഴിക്കോട് കാപ്പാട് മാസപ്പിറവി കണ്ടതിനാല്‍ ഇന്ന് റംസാന്‍ ഒന്നായിരിക്കുമെന്ന് പാണക്കാട് സയ്യിദ് ശിഹാബലി തങ്ങള്‍ അറിയിച്ചു.
ദൈവത്തിന്റെ കല്‍പ്പനകള്‍ അനുസരിക്കുന്നവര്‍ക്ക് മുന്നില്‍ സ്വര്‍ഗ്ഗത്തിന്റെ കവാടം തുറക്കപ്പെടുന്നു എന്നാണ് വിശ്വാസം. പകല്‍ ഭക്ഷ്യപാനീയങ്ങള്‍ വര്‍ജ്ജിച്ച് അവര്‍ മനസ്സിനെ പ്രാര്‍ത്ഥനാ നിരതമാക്കുന്നു. ഇല്ലാത്തവന്റെ വിശപ്പറിഞ്ഞ് ദാനധര്‍മ്മാദികള്‍ കൊണ്ട് മനസ്സിനെ ധന്യമാക്കുന്നു. ഇനി ഒരു മാസക്കാലം വിശ്വാസികള്‍ മനസ്സും ശരീരവും ദൈവചിന്തകളാല്‍ മുഖരിതമാക്കി ആത്മചൈതന്യം കൈവരിക്കുന്നു.
Muslims in Kerala will begin the month-long fasting and prayers tomorrow with spiritual leaders of the community announcing sighting of the new moon, ushering in Ramadan of the Islamic calendar on Sunday evening.The sighting of the moon was announced by community leaders, including Panakkad Syid Hyderali Shihab Thangal Cherussery Zainudeen Musliyar.