കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാങ്കുദ്യോഗസ്ഥ ചമഞ്ഞ് തട്ടിപ്പ്: സ്ത്രീ പിടിയില്‍

  • By Nisha Bose
Google Oneindia Malayalam News

ഹൈദരാബാദ്: അറുപതോളം ആളുകളില്‍ നിന്ന് 80 ലക്ഷം രൂപ തട്ടിച്ചെടുത്ത കേസില്‍ സ്ത്രീ അറസ്റ്റില്‍. പുട്‌ല സന്ധ്യാ റാണിയാണ് അറസ്റ്റിലായത്.

മുന്‍പ് അധ്യാപികയായി ജോലി നോക്കിയിരുന്ന സന്ധ്യാ റാണി ഏഴുവര്‍ഷം മുന്‍പ് ഹൈദരാബാദിലെത്തി ഭൂമി കച്ചവടത്തിലേര്‍പ്പെടുകയായിരുന്നു. ഇതോടൊപ്പം ഇവര്‍ സാരി കച്ചവടവും നടത്തിയിരുന്നു. എന്നാല്‍ കച്ചവടത്തില്‍ നഷ്ടം നേരിട്ടതിനെ തുടര്‍ന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ജീവനക്കാരി ചമഞ്ഞ് സന്ധ്യാ റാണി തട്ടിപ്പു നടത്തുകയായിരുന്നു.

എസ്ബിഐയില്‍ പ്രൊബേഷണറി ഓഫീസര്‍, ക്ലറിക്കല്‍ തസ്തികകളില്‍ ജോലി വാഗ്ദാനം ചെയ്താണ് ഇവര്‍ തട്ടിപ്പു നടത്തിയിരുന്നത്. ഇതിനായി ഓരോരുത്തരില്‍ നിന്നും 5 മുതല്‍ 8 ലക്ഷം രൂപവരെ ഇവര്‍ കൈപ്പറ്റി. പണം നല്‍കിയവര്‍ക്ക് സന്ധ്യാ റാണി വ്യാജ ഓഫര്‍ലെറ്റര്‍ നല്‍കി. പിന്നീട് ഇവര്‍ക്കായി കപ്യൂട്ടര്‍ കോഴ്‌സും നടത്തി. എന്നാല്‍ പണം നല്‍കിയവരെ വിഡ്ഢികളാക്കി സന്ധ്യാ റാണി മുങ്ങുകയായിരുന്നു.

കുറഞ്ഞ പലിശയ്ക്ക് ലോണ്‍ വാങ്ങിച്ചു നല്‍കാമെന്നു പറഞ്ഞും സന്ധ്യാ റാണി ചിലരെ പറ്റിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇവരുടെ പേരില്‍ നഗരത്തിലെ വിവിധ പോലീസ് സ്‌റ്റേഷനുകളിലായി തട്ടിപ്പ് കേസുകള്‍ നിലവിലുള്ളതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു

English summary
City police have arrested a woman for allegedly cheating nearly 60 people to a tune of Rs 80 lakh on the pretext of providing clerical and probationary officers jobs, besides providing loans from the State Bank of India (SBI).
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X