കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദഗ്ധ സമിതി നിലവറകള്‍ തുറന്നു കണ്ടു

  • By Lakshmi
Google Oneindia Malayalam News

Sree Padmanabhaswamy temple
തിരുവനന്തപുരം: സുപ്രീം കോടതി നിയോഗിച്ച വിദഗ്ദ്ധസമിതി ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ മൂന്ന് നിലവറകള്‍ തുറന്നു കണ്ടു. തിങ്കളാഴ്ച രാവിലെ നടന്ന വിദഗ്ദ്ധസമിതിയുടെയും മേല്‍നോട്ട സമിതിയുടെയും യോഗത്തിനുശേഷമായിരുന്നു വിദഗ്ദ്ധസമിതി അംഗങ്ങള്‍ക്ഷേത്രത്തില്‍ കടന്ന് നിലവറകള്‍ തുറന്നു കണ്ടത്.

അമൂല്യനിധി കണ്ടെത്തിയ 'എ' നിലവറയും നിത്യാദി നിലവറകളായ 'സി' യും 'ഡി' യുമാണ് തുറന്നത്. ഓഗസ്റ്റ് ഒന്‍പതിനോ പത്തിനോ നിലവറകള്‍ തുറന്നുള്ള ശാസ്ത്രീയമായ പരിശോധന ആരംഭിക്കാമെന്നാണ് യോഗത്തില്‍ നടന്ന ചര്‍ച്ചകളില്‍ ഏകദേശ ധാരണയായിരിക്കുന്നത്.

ഒരാഴ്ചയ്ക്കുശേഷം സമിതികള്‍ വീണ്ടും യോഗം ചേരുന്നുണ്ട്. ഇതില്‍ ശാസ്ത്രീയ പരിശോധന ആരംഭിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകം.

രാവിലെ 11 മണിയോടെ ക്ഷേത്രം ഓഫീസിലാണ് സമിതിയുടെ ആദ്യയോഗം നടന്നത്. സുപ്രീംകോടതി നിയോഗിച്ച വിദഗ്ദ്ധസമിതി ചെയര്‍മാന്‍ ദേശീയ മ്യൂസിയം ഇന്‍സ്റ്റിറ്റിയൂട്ട് വൈസ് ചാന്‍സലര്‍ സി.വി. ആനന്ദബോസ്, ദേശീയ മ്യൂസിയം പുരാവസ്തു സംരക്ഷണവിഭാഗം മേധാവി പ്രൊഫ. എം.വി. നായര്‍, ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ പ്രതിനിധി ബി.വി.രാജ, റിസര്‍വ് ബാങ്ക് പ്രതിനിധി വികാസ് ശര്‍മ, ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി.കെ.ഹരികുമാര്‍, മേല്‍നോട്ട സമിതിയിലെ അംഗങ്ങളായ കെ.ജയകുമാര്‍, ജസ്റ്റിസ് എം.എന്‍.കൃഷ്ണന്‍, ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയുടെ പ്രതിനിധിയായി ആദിത്യവര്‍മ, നിലവറകളുടെ താക്കോല്‍ സൂക്ഷിച്ചിരിക്കുന്ന രവിവര്‍മ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.

ശാസ്ത്രീയ ഉപകരണങ്ങളുടെ സഹായത്തോടെയാവും മൂല്യനിര്‍ണയം നടത്തുക. സ്വര്‍ണത്തിന്റെ മാറ്റും തൂക്കവും കണക്കാക്കും. പഴക്കം നിര്‍ണയിക്കാനാണ് അധുനിക ഉപകരണങ്ങളുടെ സഹായം തേടുന്നത്. രത്‌നക്കല്ലുകളുടെ മൂല്യം നിര്‍ണയിക്കാനും ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കും.

ഇതുസംബന്ധിച്ച് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെയും നാഷണല്‍ മ്യൂസിയത്തിന്റെയും പ്രതിനിധികള്‍ യോഗത്തില്‍ ചര്‍ച്ച നടത്തി. വിദഗ്ദ്ധരുമായി ചര്‍ച്ച നടത്തിയാകും ആധുനിക പരിശോധനകളെക്കുറിച്ച് തീരുമാനമെടുക്കുക. നാണയങ്ങളടക്കമുള്ള ചരിത്രപുരാവസ്തുക്കളുടെ പ്രാധാന്യം കണക്കാക്കാന്‍ സമിതിയിലുള്ള വിദഗ്ദ്ധര്‍ മതിയാകുമെന്നും തീരുമാനമായി.

സുപ്രീംകോടതി ഏല്പിച്ച കാര്യങ്ങളെ സംബന്ധിച്ച് കര്‍മപദ്ധതി തയാറാക്കിയതായി സമിതി ചെയര്‍മാന്‍ സി.വി.ആനന്ദബോസ് പറഞ്ഞു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇതു പ്രകാരമുള്ള നടപടികള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. കര്‍മപദ്ധതി പ്രകാരം കമ്മിറ്റിയിലെ ഓരോ അംഗങ്ങള്‍ക്കും പ്രത്യേക ചുമതലകള്‍ നല്‍കി.

വീഡിയോ ചിത്രീകരണത്തെക്കുറിച്ചും ഇനി തുറക്കാനുള്ള 'ബി' നിലവറ തുറക്കുന്നതു സംബന്ധിച്ചും ചര്‍ച്ചയില്‍ അന്തിമ തീരുമാനമുണ്ടായില്ല. ബാക്കിയുള്ള നിലവറകളിലെ നിധിശേഖരമാണ് അടുത്തയാഴ്ച മുതല്‍ തുറന്ന് പരിശോധിക്കുക.

English summary
The evaluation of the Sree Padmanabhaswamy temple assets inside the six vaults except vault-B has been started by the new five-member expert committee here today.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X