1 കോടി രൂപ തട്ടിയെടുത്ത മരുമകന്‍ അറസ്റ്റില്‍

ഭാര്യയും ഒരു കുട്ടിയുമുള്ള മഹേന്ദര്‍ താന്‍ അവിവാഹിതനാണെന്ന് വികലാംഗയായ പെണ്‍കുട്ടിയുടെ വീട്ടുകാരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ സമ്മതമാണെന്നറിയിച്ചതിനെ തുടര്‍ന്ന് കുട്ടിയുടെ
പിതാവായ ഹരീഷ് നാഗ്പാല്‍ ഇവരുടെ വിവാഹം നടത്തിക്കൊടുത്തു. മഹേന്ദറുടെ ഭാര്യയായ വിജേതയും ഇയാളുടെ തട്ടിപ്പിന് കൂട്ടു നിന്നു.
സ്ത്രീധനമായി ഒരു സാന്‍ട്രോ കാറും അപ്പാര്‍ട്ട്‌മെന്റും വലിയ ഒരു തുകയും നാഗ്പാല്‍ തന്റെ മരുമകന് നല്‍കി. എന്നാല്‍ ഇതില്‍ തൃപ്തനാകാതിരുന്ന മഹേന്ദര്‍ ജൂലായ് 23ന് നാഗ്പാലിന്റെ വീട്ടില്‍ നിന്ന് 80 ലക്ഷം രൂപയും 40 ലക്ഷത്തോളം വിലവരുന്ന സ്വര്‍ണ്ണാഭരണങ്ങളും മോഷ്ടിക്കുകയായിരുന്നു.
മോഷണം നടന്ന ദിവസം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കാന്‍ നാഗ്പാലിനൊപ്പം മഹേന്ദറും എത്തിയിരുന്നു. എന്നാല്‍ പിറ്റേദിവസം പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ മഹേന്ദര്‍ മുങ്ങുകയായിരുന്നു.
പിന്നീട് ഒളിവില്‍ പോയ ഇയാളെ പോലീസ് ഒരു മെഡിക്കല്‍ സ്‌റ്റോറില്‍ നിന്ന് അറസ്റ്റു ചെയ്യുകയായിരുന്നു. എന്നാല്‍ താന്‍ മരുമകന് സമ്മാനമായി നല്‍കാന്‍ വച്ചിരുന്ന തുകയാണ് മോഷ്ടിക്കപ്പെട്ടതെന്ന് നാഗ്പാല്‍ വെളിപ്പെടുത്തിയപ്പോള്‍ മഹേന്ദര്‍ അമ്പരന്നു.












Click it and Unblock the Notifications