നസീറിനും ഷഫാസിനും ജീവപര്യന്തം

2006 മാര്‍ച്ച് മൂന്നിനായിരുന്നു കോഴിക്കോട് ഇരട്ട സ്‌ഫോടനം നടന്നത്. കോഴിക്കോട്ടെ കെഎസ്ആര്‍ടിസി ബസ് സ്റ്റാഡിലും െ്രെപവറ്റ് ബസ് സ്റ്റാന്‍ഡിലുമായിരുന്നു സ്‌ഫോടനം ഉണ്ടായത്. 15 മിനിറ്റിന്റെ ഇടവേളകളിലായിരുന്നു സ്‌ഫോടനം. സംഭവത്തിന്റെ അടിസ്ഥാനത്തില്‍ ലോക്കല്‍ പോലീസായിരുന്നു കേസ് ആദ്യം അന്വേഷിച്ചത്. പിന്നീട് എന്‍ഐഎ കേസ് ഏറ്റെടുക്കുകയായിരുന്നു. ദക്ഷിണേന്ത്യയില്‍ എന്‍ഐഎ അന്വേഷിച്ച ആദ്യ കേസാണിത്.
ഏഴ് പ്രതികളായിരുന്നു കേസില്‍ ഉണ്ടായിരുന്നത്. ഒന്നാം പ്രതി തടിയന്റവിട നസീറിനെ കൂടാതെ മുഹമ്മദ് അസര്‍, അബ്ദുള്‍ ഹാലിം, ഷഫാസ്, ഷമ്മി ഫിറോസ്, കെ.പി യൂസഫ്, ചെട്ടിപ്പടി യൂസഫ് എന്നിവര്‍ ആയിരുന്നു മറ്റു പ്രതികള്‍.
രാജ്യദ്രോഹം, ഗൂഢാലോചന, വധശ്രമം തുടങ്ങി നിരവധി വകുപ്പുകളില്‍ പ്രതി ചേര്‍ത്താണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഇന്ത്യ ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നിന്ന് തടിയന്റവിട നസീര്‍ അറസ്റ്റിലായതിന് തൊട്ടുപിന്നാലെയാണ് കേസിന്റെ അന്വേഷണം എന്‍ഐഎ ഏറ്റെടുത്തത്.












Click it and Unblock the Notifications