മമ്മൂട്ടിക്കും ലാലിനും വന്‍തുക പിഴ?

താരങ്ങളുടെ കഴിഞ്ഞ ആറുവര്‍ഷത്തെ സാമ്പത്തികഇടപാടുകളെക്കുറിച്ചാണ് പരിശോധനനടത്തിയത്. 2.8 കോടി രൂപയുടെ പണവും ആഭരണങ്ങളും ഇരുവരുടെയും വീടുകളില്‍ നിന്നും ഓഫീസുകളില്‍ നിന്നുമായി കണ്ടെത്തി. കണക്കില്‍പ്പെടാത്ത 30 കോടി റിയല്‍ എസ്‌റ്റേറ്റ് മേഖലയിലും വിദേശ ആസ്തികളിലുമാണ് നിക്ഷേപിച്ചിരിക്കുന്നത്. എന്നാലിത് പ്രാഥമിക കണക്കെടുപ്പുകളാണെന്നും സ്വത്തുക്കളുടെ യഥാര്‍ഥചിത്രം പുറത്തുവരാന്‍ 2013വരെ കാത്തിരിയ്‌ക്കേണ്ടിവരുമെന്നാണ് ഉദ്യോഗസ്ഥര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്.
അനധികൃതസ്വത്ത് കൂടുതല്‍ കണ്ടെത്തിയാല്‍ അതിനനുസരിച്ച് പിഴയുടെ വലിപ്പവും കൂടും. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും രാജ്യത്തിനകത്തും പുറത്തുമുള്ള ബാങ്കുകളിലെ നിക്ഷേപവും പരിശോധിച്ചുവരികയാണ്.
പ്രതിഫലത്തുകയുടെ കാര്യത്തില്‍ ഇരുതാരങ്ങളും യാതൊരു രേഖകളും സൂക്ഷിച്ചിട്ടില്ലെന്ന് കണ്ടെത്തിയതായി അറിയുന്നു. ഒന്നരക്കോടിയോളം രൂപയാണ് ഓരോ പടത്തിനും പ്രതിഫലമായി ഇവര്‍ ഈടാക്കിയിരുന്നത്.
മോഹന്‍ലാലിന്റെ കൈവശമുള്ള പുരാവസ്തു ശേഖരത്തിന്റെയും പെയിന്റിംഗുകളുടെയും വില നിര്‍ണയവും ഉടന്‍ നടത്തും. ലാലിന്റെ വസതിയില്‍ നിന്നും കണ്ടെടുത്ത ആനക്കൊമ്പിനെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. എന്നാല്‍ ഇതിന് ലൈസന്‍സ് ഉണ്ടെന്ന് ലാല്‍ വ്യക്തമാക്കിയതോടെ വലിയനിയമക്കുരുക്ക് ഉണ്ടാകില്ലെന്നാണ് കരുതപ്പെടുന്നത്. മറിച്ചാണെങ്കില്‍ ലാല്‍ ഇതുസംബന്ധിച്ചുള്ള കേസുകളെ നേരിടേണ്ടവരും.
ആദായനികുതി വകുപ്പിന്റെ കണ്ടെത്തല്‍ പൂര്‍ണമായാല്‍ ഇരുവര്‍ക്കും അപ്പീല്‍ നല്‍കാനും അവസരമുണ്ട്. കൂടാതെ സെറ്റില്‍മെന്റ് കമ്മീഷന്റെ മുന്നില്‍ പിഴയടച്ച് കേസ് തീര്‍പ്പാക്കാനും സംവിധാനമുണ്ട്.












Click it and Unblock the Notifications