ചെന്നൈ:ഡിഎംകെയുടെ ഭരണകാലത്ത് പണികഴിപ്പിച്ച പുതിയ നിയമസഭാമന്ദിരം സൂപ്പര്‍സ്‌പെഷ്യാലിറ്റി ആശുപത്രിയാക്കി മാറ്റുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത അറിയിച്ചു.
97289 ചതുരശ്ര കിലോമീറ്റര്‍ വലിപ്പമുള്ള മന്ദിരത്തിന്റെ എ ബ്ലോക്ക് ആശുപത്രിയാക്കി മാറ്റാനാണ് ജയലളിത ലക്ഷ്യമിടുന്നത്. പാവപ്പെട്ടവര്‍ക്കും പിന്നോക്ക വിഭാഗക്കാര്‍ക്കും മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാനാണ് ഇതിലൂടെ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ജയലളിത അറിയിച്ചു.
കരുണാനിധിയുടെ ഭരണകാലത്ത് നിര്‍മ്മാണം ആരംഭിച്ച നിയമസഭാ മന്ദിരത്തിന്റെ ചെലവ് ആയിരം കോടി കടന്നിരുന്നു. ഇതില്‍ വ്യാപകമായ അഴിമതിയുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു.
Tamilnadu Chief Minister J Jayalalithaa today announced in the State Assembly that the new Secretariat complex, built by the previous DMK regime, would be converted into a Multi Super Speciality hospital on the lines of All India Institute of Medical Sciences (AIIMS) in New Delhi.