കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹസാരെയുടെ പന്തലില്‍ കുടിയന്‍മാരുടെ വിളയാട്ടം

  • By Nisha Bose
Google Oneindia Malayalam News

Anna Supporters
ദില്ലി: അഴിമതിയ്‌ക്കെതിരെ മരണം വരെ പോരാടുമെന്ന് പ്രഖ്യാപിച്ച് രാംലീല മൈതാനത്ത് ഉപവാസ സമരം നടത്തുന്ന അണ്ണാ ഹസാരെയെ പിന്തിരിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പഠിച്ച പണി പതിനെട്ടും പയറ്റി നോക്കി, രക്ഷയില്ല. ഹസാരെ പാറ പോലെ ഉറച്ച് തന്നെ.

എന്നാല്‍ ഹസാരെയുടെ ഉപവാസ പന്തലിനെ അല്പനേരത്തെയ്‌ക്കെങ്കിലും ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്താന്‍ മറ്റൊരു കൂട്ടര്‍ക്കു കഴിഞ്ഞു. മറ്റാരുമല്ല, 30 പേരടങ്ങുന്ന കുടിയന്‍മാരുടെ സംഘമാണ് ഞായറാഴ്ച അര്‍ദ്ധരാത്രി രാംലീല മൈതാനത്ത് അതിക്രമിച്ചു കയറി സമരപന്തലിനെ ആശങ്കയിലാക്കിയത്.

ഞായറാഴ്ച രാത്രി 12.30 ന് മദ്യപിച്ച് ലക്കുകെട്ട് രാംലീലയിലെത്തിയ ആളാണ് പ്രശ്‌നങ്ങള്‍ക്കു തുടക്കമിട്ടത്. സമരപന്തലില്‍ കടന്ന ഇയാള്‍ സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകര്‍കരേയും വോളണ്ടിയര്‍മാരേയും ചീത്തവിളിച്ചു. തുടര്‍ന്ന് പോലീസെത്തി ഇയാളെ പുറത്താക്കി.

എന്നാല്‍ കൃത്യം 90 മിനിറ്റു കഴിഞ്ഞപ്പോള്‍ 30 പേരടങ്ങുന്ന കുടിയന്‍മാരുടെ സംഘത്തേയും കൊണ്ട് ഇയാള്‍ വീണ്ടും രാംലീലയിലെത്തി. വീണ്ടും മാധ്യമപ്രവര്‍ത്തകരെ ചീത്ത വിളിയ്ക്കാന്‍ തുടങ്ങി. പന്തലിലുണ്ടായിരുന്ന സമരക്കാരെയും ഇവര്‍ വെറുതെ വിട്ടില്ല. സമരപന്തലില്‍ അഴിഞ്ഞാടിയ മദ്യപസംഘത്തില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെ രക്ഷിക്കാന്‍ പോലീസെത്തി വലയം തീര്‍ത്തു. തുടര്‍ന്ന് കുടിയന്‍മാരെ അന്ത്യശാസനം നല്‍കി പറഞ്ഞയക്കുകയും ചെയ്തു.

English summary
Over two dozen "drunk" men created a ruckus at the Ramlila Maidan where Anna Hazare is sitting on an indefinite fast in the wee hours on Sunday night. The trouble started at around 12.30 am when one person came to the Maidan and started hurling abuse at the media and volunteers present on the ground. However, he was taken out of the ground by the police.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X