ഹസാരെയ്ക്ക് കയ്യടി; ശര്‍മ്മിളയ്ക്ക് അവഗണന

ഇറോം ശര്‍മ്മിളയുടെ സഹനസമരം പതിനൊന്ന് വര്‍ഷം പിന്നിടുകയാണ്, ആര്‍പ്പുവിളികളും, ചാനലുകളിലെ ലൈപ് റിപ്പോര്‍ട്ടിങും, ഐക്യദാര്ഢ്യപ്രഖ്യാപനുവിമില്ലാതെ.
പട്ടാളത്തിന്റെ വെടിയേറ്റ് മണിപ്പൂരില്‍ പത്തു യുവാക്കള്‍ കൊല്ലപ്പെട്ട സംഭവത്തെത്തുടര്‍ന്ന് 2000 നവംബര്‍ രണ്ടിനാണ് സായുധസേനയുടെ പ്രത്യേകാധികാര നിയമം (എഎഫ്എസ്പിഎ) പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇറോം ശര്‍മിള നിരാഹാരസമരം തുടങ്ങിയത്.
സമരം തുടങ്ങിയ ഉടനെ ആത്മഹത്യാശ്രമത്തിനു കേസെടുത്ത് അവരെ അറസ്റ്റ് ചെയ്തു. ജയിലിലെ ആശുപത്രിയിലും സമരം തുടര്‍ന്ന ശര്‍മിളയ്ക്ക് പിന്നീട് ട്യൂബിലൂടെ ബലമായി ദ്രവരൂപത്തിലുള്ള ഭക്ഷണം നല്‍കുകയായിരുന്നു.
കോടതിയില്‍നിന്നു ജാമ്യം നേടി പുറത്തിറങ്ങി സമരം തുടര്‍ന്ന അവര്‍ വീണ്ടും അറസ്റ്റിലായി. ശര്‍മിളയെ ഇപ്പോള്‍ ഇംഫാലിലെ ജവഹര്‍ലാല്‍ നെഹ്റു ആശുപത്രിയിലെ ഒറ്റപ്പെട്ട മുറിയിലടച്ചിരിക്കുകയാണ്.
വെറും ആറു ദിവസം മാത്രം നീണ്ട ഹസാരെയുടെ സമരത്തിന് ആവശ്യത്തിലേറെ പ്രധാന്യം കൊടുക്കുന്ന മാധ്യമങ്ങള്‍ ശര്‍മ്മിളയെ കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് മണിപ്പൂരിലെ മനുഷ്യാവകാശപ്രവര്‍ത്തകര്‍ പറയുന്നത്.
രാജ്യത്തിന്റെ വടക്കുകിഴക്കന്‍ മേഖലയിലെ സമരത്തോടു പൊതുസമൂഹത്തിന്റെയും മുഖ്യധാരാ മാധ്യമങ്ങളുടെയും നിലപാട് ഖേദകരവും വിവേചനപരവുമാണെന്നു പ്രാദേശിക മനുഷ്യാവകാശ പ്രവര്‍ത്തകനായ ബബ്ലു ലോയിടണ്ബാം ചൂണ്ടിക്കാട്ടുന്നു.
ഹസാരെ മണിപ്പൂരിലും ശര്‍മിള ദില്ലിിയിലുമാണു ജനിച്ചിരുന്നതെങ്കില്‍ ഇപ്പോഴുള്ള സ്ഥിതി മറിച്ചാകുമായിരുന്നെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ പക്ഷം.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളെ മാധ്യമങ്ങളും മറ്റുള്ളവരും അവഗണിക്കുകയും പാര്‍ശ്വവല്‍ക്കരിക്കുകയും ചെയ്യുകയാണെന്നു ശര്‍മിളയുടെ സഹോദരനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ സിന്ഹജിത് സിംഗ് ആരോപിച്ചു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications