നഗുവ: പ്യൂട്ടോറിക്കയില്‍ വന്‍ നാശം വിതച്ച ഐറീന്‍ ചുഴലിക്കാറ്റ് അമേരിക്കയില്‍ ഭീഷണിയുയര്‍ത്തുന്നു. ജോര്‍ജ്ജിയ, ഫ്ലോറിഡ, സൗത്ത് കലോരിന എന്നിവിടങ്ങളിലാണ് ചുഴലിക്കാറ്റ് എത്താന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് ആഞ്ഞടിക്കാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
മുന്‍പ് ഐറീന്‍ പ്യുട്ടോറിക്കയില്‍ വന്‍ നാശനഷ്ടം വരുത്തിയിരുന്നു. ഐറീന്‍ ആഞ്ഞടിച്ചപ്പോള്‍ പ്യുട്ടോറിക്കയില്‍ വാര്‍ത്താവിനിമയ മാര്‍ഗ്ഗങ്ങള്‍ തടസ്സപ്പെടിരുന്നു. മരങ്ങള്‍ കടപുഴകി വീഴുകയും വൈദ്യുതി ബന്ധം പാടെ വിച്ഛേദിക്കപ്പെടുകയും ചെയ്തിരുന്നു.
ബഹമാസിന്റെ അതിര്‍ത്തി തീരങ്ങള്‍ വഴി അമേരിക്കയിലേയ്ക്ക് കയറി ഐറീന്‍ നാശം വിതയ്ക്കുമെന്നാണ് കാലാവസ്ഥാ നീരീക്ഷകര്‍ വിലയിരുത്തുന്നത്.
A rapidly strengthening Hurricane Irene cut a destructive path through the Caribbean on Monday, pounding Puerto Rico and the Dominican Republic with strong winds and rain as it followed a track that could carry it to the U.S. Southeast by the end of the week.Irene grew into a Category 2 hurricane late Monday, and the U.S. National Hurricane Center in Miami said it could reach Category 3 as early as today.