ദില്ലി: അഴിമതി തടയാന്‍ ജനലോക്പാല്‍ ബില്‍ പാസ്സാക്കുക എന്ന ആവശ്യവുമായി അണ്ണാ ഹസാരെ നടത്തുന്ന നിരാഹാര സമരം പത്താം ദിവസത്തലേയ്ക്ക് കടന്നു. അതേസമയം പ്രധാനമന്ത്രി മന്‍മോഹന്‍സിങ് വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷിയോഗം തീരുമാനത്തിലെത്താതെ പിരിഞ്ഞു. ഹസാരെ സംഘവുമായി ധനമന്ത്രി പ്രണബ് മുഖര്‍ജി നടത്തിയ സമവായ ചര്‍ച്ചയും ഫലം കണ്ടില്ല. ഇതോടെ നിരാഹാര സമരം തുടരുമെന്ന് ഹസാരെ അറിയിച്ചു.
സര്‍വ്വകക്ഷിയോഗത്തില്‍ പ്രതിപക്ഷം ഒന്നടങ്കം ലോക്പാല്‍ ബില്‍ പാസ്സാക്കണമെന്നാവശ്യപ്പെട്ടുവെങ്കിലും യുപിഎ ഘടകകക്ഷികള്‍ വഴങ്ങിയില്ല. തുടര്‍ന്ന് യോഗം തീരുമാനത്തിലെത്താതെ പിരിയുകയായിരുന്നു.
ഹസാരെയുടെ ആരോഗ്യനില മോശമാണെന്ന് അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍മാര്‍ അറിയിച്ചു.
അതേസമയം പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഡോക്ടര്‍മാരെ വിളിച്ച് അദ്ദേഹത്തിന്റെ ആരോഗ്യനില അന്വേഷിച്ചു. എന്നാല്‍ പ്രധാനമന്ത്രിയ്ക്ക് ഹസാരെയുടെ ആരോഗ്യനിലയില്‍ ആശങ്കയുണ്ടെങ്കില്‍ ലോക്പാല്‍ ബില്‍ പാസ്സാക്കുകയാണ് വേണ്ടതെന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ അറിയിച്ചു.
ഹസാരെയുടെ ജീവന് എന്തെങ്കിലും സംഭവിച്ചാല്‍ കേന്ദ്രസര്‍ക്കാര്‍ മാത്രമായിരിക്കും ഉത്തരവാദിയെന്നും അനുയായികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം ആരോഗ്യനില മോശമായാല്‍ ഹസാരെയെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേയ്ക്ക് മാറ്റാന്‍ സര്‍ക്കാര്‍ ആലോചിയ്ക്കുന്നുവെന്ന് സൂചനയുണ്ട്. ഹെലികോപ്റ്റര്‍ ഉപയോഗിച്ചാകും ഹസാരെയെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുക.
Anna Hazare's anti-graft hunger strike enters 10th day.A day after their parleys ended in a logjam, the two sides will meet again around noon to thrash out a solution to the row that will also end Hazare's fast amid growing concerns over his health. The third round their talks on a sweeping anti-corruption law ended in a deadlock Wednesday night, shattering hopes of an early resolution to the spiralling political crisis triggered by Hazare's indefinite fast.