Get Updates
Get notified of breaking news, exclusive insights, and must-see stories!

കിരണ്‍ ബേദിയുടെ അഭിനയം ചിലര്‍ക്ക് ദഹിച്ചില്ല

Anna Hazare
ദില്ലി: ശക്തമായ ലോക്പാല്‍ ബില്‍ എന്ന ലക്ഷ്യത്തിലെത്തുന്നതിന് മുമ്പ് തന്നെ അണ്ണാ ഹസാരെയുടെ സംഘത്തില്‍ പൊട്ടിത്തെറിയുണ്ടാകുമോ. ഈ സംശയം ബലപ്പെടുത്തുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പലേടത്തുനിന്നായി വന്നുകൊണ്ടിരിക്കുന്നത്.

ഹസാരെ സംഘത്തില്‍ ശക്തമായ വേര്‍തിരിവുണ്ടാകുന്നുണ്ടെന്നാണ് സൂചന. കഴിഞ്ഞ ദിവസം ഹസാരെയുടെ നിരാഹാരവേദിയായ രാംലീല മൈതാനത്ത് കിരണ്‍ ബേദി നടത്തിയ നാടകാഭിനയത്തിനെതിരെ സംഘത്തിനുള്ളില്‍ ഉയര്‍ന്ന അതൃപ്തിയാണ് ഇതിന് സൂചന നല്‍കുന്ന സംഭവങ്ങളില്‍ അവസാനത്തേത്.

രാഷ്ട്രീയക്കാരെ വിമര്‍ശിച്ചു നടത്തിയ അഭിനയം ജനങ്ങളുടെ കയ്യടി നേടിയെങ്കിലും കൂടെയുള്ളവരുടെ എതിര്‍പ്പു വിളിച്ചുവരുത്തുകയുണ്ടായത്രേ. രാഷ്ട്രീയക്കാര്‍ മുഖംമൂടി ധരിച്ചു നടക്കുകയാണെന്നായിരുന്നു ബേദിയുടെ പ്രസംഗം.

വേദിയിലുണ്ടായിരുന്ന ഹിന്ദി കവി കുമാര്‍ വിശ്വാസിന്റെ ഷാള്‍ തലവഴി മൂടിയിട്ട് രാഷ്ട്രീയക്കാരുടെ മുഖം മറച്ചുള്ള നടത്തം അവര്‍ അഭിനയിച്ചു കാണിച്ചു. ഇതിനിടെ ഹസാരെയെ കാണാന്‍ ബിജെപി നേതാവ് അനന്ത് കുമാര്‍ എത്തി.

കിരണ്‍ ബേദിയുടെ അഭിനയത്തില്‍ ആവേശം നിറഞ്ഞു നിന്ന ജനക്കൂട്ടം രാഷ്ട്രീയ നേതാക്കളെ കള്ളന്മാര്‍ എന്നു കൂകിവിളിച്ചു. ഇതാണ് സ്വന്തം സംഘത്തില്‍നിന്നു ബേദിക്ക് എതിര്‍പ്പുണ്ടാകാന്‍ കാരണം.

ഈ അഭിനയത്തിനെതിരെ വിമര്‍ശനമുയര്‍ന്നപ്പോള്‍ താനിക്കാര്യത്തില്‍ മാപ്പു പറയാന്‍ പോകുന്നില്ലെന്ന് ബേദി ട്വിറ്ററിലൂടെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

വെള്ളിയാഴ്ച രാത്രി വൈകി സര്‍ക്കാര്‍ പ്രതിനിധികളുമായി നടന്ന ചര്‍ച്ചകളില്‍ ബേദിയുണ്ടായിരുന്നില്ല. അരവിന്ദ് കെജ്രിവാളിനെതിരായും ഹസാരെസംഘത്തില്‍ മുറുമുറുപ്പു ശക്തമാണത്രേ.

കെജ്രിവാളിന്റെ ഉപദേശമാണ് നിരാഹാരം തുടരാന്‍ ഹസാരെ തീരുമാനിച്ചതിനു പിന്നിലെന്നു പറയുന്നു. ഹസാരെ നിരാഹാര സമരം നിര്‍ത്തണമെന്ന് ഇതിനിടെ ജസ്റ്റിസ് സന്തോഷ് ഹെഗ്‍ഡെയും സ്വാമി അഗ്നിവേശുമെല്ലാം ആവശ്യപ്പെട്ടിരുന്നു. ഒരു പരിധികഴിഞ്ഞുള്ള സമരം ജനാധിപത്യവിരുദ്ധമാണെന്ന നിലപാടായിരുന്നു ഇവരുടേത്.

ലോക്പാല്‍ ഭാവി പരിപാടികള്‍ക്ക് ഇപ്പോള്‍ നേതൃനിരയിലുള്ളവരില്‍ എത്രപേരുണ്ടാവുമെന്നുള്ള സംശയമുയര്‍ത്തുന്ന രീതിയിലാണ് കാര്യങ്ങള്‍ മുന്നോട്ടുപോകുന്നത്.

അഴിമതിയ്‌ക്കെതിരെ ഒറ്റ സ്വരത്തില്‍ തുടങ്ങിയ പ്രക്ഷോഭം ഇനി പലസ്വരങ്ങളായി ഭിന്നിച്ചുപോകുമോയെന്നാണ് നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. സമരത്തില്‍ ബഹുസ്വരത ഉണ്ടാകുന്നതോടെ തന്നെ പതിനൂന്നുദിവസം നിരാഹാരം കിടന്ന ഹസാരെ സ്വന്തമാക്കിയിരിക്കുന്ന ഈ വിജയം ആഘോഷങ്ങള്‍ തീരും മുമ്പേ നിറംമങ്ങിയതായിപ്പോകുമെന്ന് സംശയമില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+