കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹസാരെയ്‌ക്കെതിരെ അഗ്നിവേശ്; ദൃശ്യം യുട്യൂബില്‍

  • By Lakshmi
Google Oneindia Malayalam News

Agnivesh
ദില്ലി: ജനലോക്പാല്‍ ബില്ലിനായി നിലകൊള്ളുന്ന അണ്ണാ ഹസാരെയുടെ സംഘത്തിലെ അഭിപ്രായവ്യത്യാസങ്ങള്‍ പുറത്തായി. നിരാഹാര സമരം നടത്തുന്ന അണ്ണാ ഹസാരെക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സ്വാമി അഗ്‌നിവേശ് ഫോണില്‍ ആവശ്യപ്പെടുന്ന വീഡിയോയാണ് പുറത്തായിരിക്കുന്നത്. യുട്യൂബിലാണ് ഈ വീഡിയോ ഉള്ളത്.

ഹസാരെയുടെ വിശ്വസ്തനും സംഘത്തിലെ പ്രമുഖനുമായിരുന്ന അഗ്‌നിവേശും സംഘത്തിലെ മറ്റംഗങ്ങളും തമ്മില്‍ നിരാഹാര സമരത്തിനിടെ ഉടലെടുത്ത അഭിപ്രായ ഭിന്നതയുടെ തുടര്‍ച്ചയാണ് ഈ വീഡിയോ.

ഫോണില്‍ കപില്‍ എന്ന വ്യക്തിയെ അഭിസംബോധന ചെയ്ത് ഹസാരെയ്‌ക്കെതിരെ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് അഗ്‌നിവേശ് ഒരു കെട്ടിടത്തില്‍ നിന്ന് ഇറങ്ങിവരുന്നതാണ് ദൃശ്യം. ഇത് കേന്ദ്ര മന്ത്രി കപില്‍ സിബലാണെന്നാണ് ഹസാരെ സംഘാംഗങ്ങളുടെ ആരോപണം. 'കപില്‍, മഹാരാജ്, എന്തിനാണ് അവര്‍ക്കിത്രയും നല്‍കുന്നത്?' എന്നാണ് അഗ്‌നിവേശ് ചോദിക്കുന്നത്.

ഹസാരെയോട് സമരം നിര്‍ത്താനുള്ള പാര്‍ലമെന്റിന്റെ ആവശ്യത്തപ്പറ്റിയും ദൃശ്യങ്ങളില്‍ അഗ്‌നിവേശ് പറയുന്നുണ്ട്. പാര്‍ലമെന്റ് ആവശ്യപ്പെട്ടിട്ടും ഹസാരെ നിരാഹാരം അവസാനിപ്പിക്കാന്‍ കൂട്ടാക്കിയില്ലെങ്കില്‍ അത് നല്ലതല്ലെന്നും അദ്ദേഹം പറയുന്നുണ്ട്.

വീഡിയോ പുറത്തുവന്നതിനു തൊട്ടുപിന്നാലെ ഹസാരെ സംഘത്തിലെ പ്രധാന അംഗങ്ങള്‍ അഗ്‌നിവേശിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. എന്നാല്‍ ദ്യശ്യങ്ങള്‍ വ്യാജമായി നിര്‍മിച്ചതാണെന്നും തന്നെ അപമാനിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും സ്വാമി അഗ്‌നിവേശ് പറഞ്ഞു.

അഗ്‌നിവേശ് സംസാരിക്കുന്നത് കപില്‍ സിബലുമായാണെന്ന് ഹസാരെ സംഘാംഗം കിരണ്‍ ബേദി ആരോപിച്ചു. കപില്‍ സാഹബ് എന്ന് വിളിച്ച് അദ്ദേഹം സംസാരിക്കുന്നത് താന്‍ കേട്ടെന്നും അവര്‍ അവകാശപ്പെട്ടു. സ്വാമി അഗ്‌നിവേശ് പൂര്‍ണമായും അധാര്‍മികനാണെന്ന് അവര്‍ ആരോപിച്ചു. വീഡിയോ ദ്യശ്യങ്ങള്‍ ഹസാരെ സംഘാംഗങ്ങളെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. ദ്യശ്യങ്ങള്‍ക്ക് അഗ്‌നിവേശ് മറുപടി പറയണം ബേദി ആവശ്യപ്പെട്ടു.

എന്നാല്‍, കബില്‍ സിബലുമായി സംസാരിച്ചിട്ടില്ലെന്ന് അഗ്‌നിവേശ് പറഞ്ഞു. 'കപില്‍ എന്ന് പേരുള്ള ഒട്ടേറെ പേര്‍ എന്റെ സുഹൃദ്‌വലയത്തിലുണ്ട്. രാഷ്ട്രീയ നേതാക്കളെ മഹാരാജ് എന്ന് വിളിച്ച് ഞാന്‍ ഒരിക്കലും സംസാരിക്കില്ല. കപില്‍ മഹാരാജ് ആരുമാകാം'. ആരോടാണ് താന്‍ ഫോണില്‍ സംസാരിച്ചതെന്ന് വെളിപ്പെടുത്താതെ അദ്ദേഹം പറഞ്ഞു.

English summary
Anna Hazare's former aide Swami Agnivesh is in trouble over accusations that he betrayed the social activist by holding secret talks with the government, where he urged them not give more concessions to the team.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X