കന്യാസ്ത്രീയുടെ മരണം; പൊലീസുകാരനെ ചോദ്യംചെയ്തു

കോവളത്തിനടുത്ത് പൂങ്കുളത്തെ ഫാത്തിമ മാതാപള്ളി കോണ്‍വെന്റിലെ വാട്ടര്‍ ടാങ്കിലാണ് സിസ്റ്റര്‍ മേരി ആന്‍സിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം നടന്ന ദിവസം പുലര്‍ച്ചെ രണ്ടുപേര്‍ കോണ്‍വെന്റില്‍ നിന്ന് പുറത്തുപോകുന്നത് കണ്ടതായി കോണ്‍വെന്റിന് സമീപമുള്ള ഒരു ചായക്കടക്കാരനും മറ്റുരണ്ടുപേരും മൊഴി നല്‍കിയിരുന്നു.
മൃതദേഹം കണ്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സമയത്തിന് രണ്ട് മണിക്കൂര്‍ മുമ്പാണിത്. പുറത്തിറങ്ങിയ രണ്ടുപേരും പോലീസുകാരാണെന്നും വെളിപ്പെട്ടിരുന്നു.
കോണ്‍വെന്റിലെ അന്തേവാസികളായ ഒമ്പത് കന്യാസ്ത്രീകളില്‍ മുതിര്‍ന്ന രണ്ടു പേരില്‍ ഒരാളായിരുന്നു സിസ്റ്റര്‍ മേരി ആന്‍സി. സിസ്റ്ററിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ നേരത്തെ ആരോപിച്ചിരുന്നു.












Click it and Unblock the Notifications