നിഫ്റ്റി 5000നുമുകളില്‍
മുംബൈ: അമേരിക്കന്‍ സാമ്പത്തികമേഖലയിലെ തെളിഞ്ഞ ആകാശത്തിന്റെ കരുത്തില്‍ ഇന്ത്യന്‍ ഓഹരി വിപണിയും തിരിച്ചുകയറാന്‍ തുടങ്ങി. ടെലികോം, ബാങ്കിങ്, റിയാലിറ്റി, മെറ്റല്‍ ഓഹരികള്‍ ചൊവ്വാഴ്ച ഗംഭീരമായ തിരിച്ചുവരവാണ് നടത്തിയത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 5000ല്‍ തിരിച്ചെത്തിയതാണ് എടുത്തുപറയാവുന്ന മറ്റൊരു പ്രത്യേകത. മുംബൈ ഓഹരി സൂചിക 260.42 പോയിന്റുയര്‍ന്ന് 16676.75ലും നിഫ്റ്റി 81.40 പോയിന്റ് വര്‍ധിച്ച് 5001ലും ക്ലോസ് ചെയ്തു.
അമേരിക്കയിലെ ചെലവ് സൂചികയും ഗ്രീസിലെ ബാങ്കുകളുടെ ലയനവുമാണ് ആഗോളവിപണിയില്‍ പച്ചക്കത്തിച്ചത്. യൂറോപ്യന്‍ കടക്കെണിയുടെ മൂലകേന്ദ്രമായ ഗ്രീസ് കടുത്ത അച്ചടക്ക നടപടികളിലേക്ക് നീങ്ങുന്നുവെന്നതിന്റെ സൂചനയാണിത്. ഇന്ത്യയിലെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ കണക്കുകള്‍ പുറത്തുവന്നെങ്കിലും അത് വിപണിയെ കാര്യമായി സ്വാധീനീച്ചില്ല. ആദ്യ ത്രൈമാസത്തില്‍ 7.7 ശമാനം മാത്രമാണ് വളര്‍ച്ചനേടാന്‍ സാധിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ സമയതത്് 9.3 ശതമാനമായിരുന്നു.
ഓഹരി മൂലധനത്തിന്റെ കാര്യത്തില്‍ ഏറ്റവും മുന്നിലുള്ള റിലയന്‍സ് നല്ല തിരിച്ചുവരവാണ് നടത്തിയത്. ഒരു സമയത്ത് അഞ്ചുശതമാനത്തോളം നേട്ടമുണ്ടാക്കിയ ഓഹരി 794 വരെ ഉയര്‍ന്നിരുന്നു. 29.05 ലാഭത്തില്‍ 783.10ലാണ് ക്ലോസ് ചെയ്തത്.ശതമാനക്കണക്കു നോക്കുകയാണെങ്കില്‍ കേരളത്തില്‍ നിന്നുള്ള മണപ്പുറം ഫിനാന്‍സാണ് കൂടുതല്‍ ലാഭമുണ്ടാക്കിയത്. 14.81 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഈ ധനകാര്യസ്ഥാപനം നേടിയത്.
റിയാലിറ്റി മേഖലയിലുള്ള സെസാ ഗോവയും ഡി.എല്‍.എഫും കരുത്തുകാട്ടി. പിപവാവ് ഡിഫന്‍സും പാന്റലൂണ്‍ റീട്ടെയില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയവരുടെ പട്ടികയിലെ ആദ്യ അഞ്ചില്‍ സ്ഥാനം പിടിച്ചു. ബജാജ് ഫിന്‍സെര്‍വ്, എസ്.കെ.എസ് മൈക്രോഫിനാന്‍സ്, ഒ.എന്‍.ജി.സി, ഐ.എഫ്.സി.ഐ, ഡി.ബി റിയാലിറ്റി കമ്പനികള്‍ക്ക് ചൊവ്വാഴ്ച നല്ല ദിവസമായിരുന്നില്ല.












Click it and Unblock the Notifications