ജാമ്യം കിട്ടിയില്ല; യെഡിയൂരപ്പ സിനിമയ്ക്ക് പോയി

കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് ആശുപത്രിക്കിടക്കയില്‍ നിന്നായിരുന്നു യെഡിയൂരപ്പ ലോകായുക്ത കോടതിയില്‍ ഹാജരായത്.
പനി ബാധിച്ചതിനെ തുടര്‍ന്ന് രണ്ട് ദിവസമായി ഇദ്ദേഹം ബാംഗ്ലൂരിലെ സാഗര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. പ്രമേഹവും രക്ത സമ്മര്‍ദ്ദവും അധികരിച്ചതിനാല്‍ ചികിത്സ തുടരണമെന്നും കോടതിയില്‍ നിന്ന് നേരെ ആശുപത്രിയിലേക്ക് മടങ്ങും എന്നുമായിരുന്നു യെഡിയൂരപ്പ പറഞ്ഞിരുന്നത്.
എന്നാല്‍, കോടതിയില്‍ നിന്ന് ഇറങ്ങിയ യെഡ്ഡിയും കുടുംബവും നേരെ ഒരു സിനിമാ തിയേറ്ററിലേക്കാണ് പോയത്. പുതിയ ഹിന്ദിച്ചിത്രം 'സിന്ധഗി ന മിലേഗി ദൊബാര' കാണുകയയാരുന്നു മുന്‍ മുഖ്യന്റെ ലക്ഷ്യം.
മക്കള്‍ക്കും മരുമകനും ഒപ്പമായിരുന്നു യെഡിയൂരപ്പ കോടതിയില്‍ എത്തിയത്. ഹൈക്കോടതി നിഷേധിച്ചതിനെ തുടര്‍ന്ന് ആശുപത്രിക്ക് അടുത്തുള്ള ഒരു ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമായിരുന്നു അദ്ദേഹം കോടതിയിലെത്തിയത്.
കോടതിയില്‍ സാധാരണ ജാമ്യത്തിനുള്ള അപേക്ഷ നല്‍കി. അപേക്ഷ ഏഴാം തീയതി പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications