കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

11 കുട്ടികള്‍ 48 മണിക്കൂറിനുള്ളില്‍ മരിച്ചു

Google Oneindia Malayalam News

ഹൈദരാബാദ്: ആന്ധ്രയിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ രണ്ടുദിവസത്തിനുള്ളില്‍ 11 പിഞ്ചുകുട്ടികള്‍ മരിച്ചു. കുര്‍ണൂല്‍ ജില്ലാ ആശുപത്രിയില്‍ അധികൃതരുടെ അനാസ്ഥമൂലമാണ് കുട്ടികള്‍ മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. മുഖ്യമന്ത്രി എന്‍ കിരണ്‍ കുമാര്‍ റെഡ്ഡി അന്വേഷണത്തിനു ഉത്തരവിട്ടുണ്ട്.

വ്യാഴാഴ്ച ഏഴ് കുട്ടികളും വെള്ളിയാഴ്ച നാലുകുട്ടികളുമാണ് മരിച്ചത്. വെന്റിലേറ്ററുകളിലേക്ക് ആവശ്യമായ ഓക്‌സിജനെത്താത്തതാണ് മരണകാരണമെന്ന് കുട്ടികളുടെ മാതാപിതാക്കള്‍ ആരോപിച്ചു. ഓക്‌സിജന്‍ വിതരണസംവിധാനം ദിവസങ്ങളായി തകരാറിലാണെന്ന് റിപ്പോര്‍ട്ടുണ്ട്.

എന്നാല്‍ യാതൊരു വിധ അനാസ്ഥയും ഉണ്ടായിട്ടില്ലെന്ന നിലപാടാണ് ആശുപത്രി അധികൃതര്‍ക്കുള്ളത്. മരിച്ചത് ഒന്നു മുതല്‍ അഞ്ചു ദിവസം പ്രായമുള്ള കുട്ടികളാണ്. പ്രസവത്തിനുശേഷം പ്രശ്‌നങ്ങള്‍ കാണിക്കുന്ന കേസുകളാണിത്. ദിവസേന ആറു മുതല്‍ 10 വരെ കുട്ടികള്‍ ഇത്തരത്തില്‍ മരിയ്ക്കാറുണ്ട്. ഇതില്‍ പുതുമയൊന്നുമില്ല.

English summary
11 infants died in two days in kurnool district.Andhra Pradesh Chief Minister N Kiran Kumar Reddy on Friday ordered a probe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X