കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജസ്റ്റിസ് സൗമിത്ര സെന്‍ രാജിവച്ച് തലയൂരി

  • By Ajith Babu
Google Oneindia Malayalam News

Soumitra Sen
കൊല്‍ക്കത്ത: ഇംപീച്ച്‌മെന്റ് നടപടിയിലൂടെ പുറത്താവുകയെന്ന നാണക്കേട് ഒഴിവാക്കാന്‍ കൊല്‍ക്കത്ത ഹൈക്കോടതിയിലെ ജസ്റ്റിസ് സൗമിത്ര സെന്‍ വ്യാഴാഴ്ച രാജിവച്ചു. ഇംപീച്ച്‌മെന്റ് പ്രമേയം ലോക്‌സഭ പരിഗണിക്കാന്‍ അഞ്ചുദിവസം ശേഷിക്കെയാണ് രാജി.

നേരത്തേ രാജ്യസഭ പ്രമേയം ബഹുഭൂരിപക്ഷത്തോടെ അംഗീകരിച്ചിരുന്നു. അന്ന് രാജ്യസഭയില്‍ അദ്ദേഹം സ്വന്തം നിലപാട് സമര്‍ത്ഥിച്ചിരുന്നു. എന്നാല്‍, ലോക്‌സഭയിലേക്ക് അഭിമുഖീകരിയ്‌ക്കേണ്ട എന്ന് തീരുമാനിച്ചതിനാല്‍ രാജിവച്ചു എന്ന് അദ്ദേഹം മാദ്ധ്യമങ്ങളെ അറിയിച്ചു.

വിശദമായ ചര്‍ച്ചയ്ക്കുശേഷം 17ന് എതിരേ 189 വോട്ടിനാണ് ഇംപീച്ച്‌മെന്റ് പ്രമേയം പാസായത്.അഭിഭാഷകനായിരിക്കേ കൊല്‍ക്കത്ത ഹൈക്കോടതി റിസീവറായി നിയമിച്ചപ്പോള്‍ സാമ്പത്തികക്രമക്കേട് നടത്തിയെന്നാണു ജസ്റ്റിസ് സെന്നിനെതിരായ പ്രധാന കുറ്റാരോപണം. റിസീവര്‍ എന്ന നിലയില്‍ കൈകാര്യം ചെയ്യേണ്ട 33.23 ലക്ഷം രൂപ സ്വന്തം പേരില്‍ ബാങ്ക് നിക്ഷേപമാക്കിയതാണു സെന്നിനു വിനയായത്.

രാജിക്കത്ത് രാഷ്ട്രപതി പ്രതിഭാ പാട്ടീലിനും പകര്‍പ്പ് ലോക്‌സഭാ സ്പീക്കര്‍ക്കും അയച്ചു. ജസ്റ്റിസ് സെന്നിന്റെ രാജി സംബന്ധിച്ചു ലോക്‌സഭാ സെക്രട്ടേറിയറ്റ് അറ്റോര്‍ണി ജനറലിന്റെ അഭിപ്രായം തേടും.

താന്‍ ജഡ്ജിയായി തുടരാന്‍ പാടില്ലെന്ന് രാജ്യസഭ തീരുമാനിച്ച സാഹചര്യത്തില്‍ രാജിവയ്ക്കുകയാണെന്നും ഇനി ഒരു സാധാരണ മനുഷ്യനായി ജീവിക്കാനാണ് ആഗ്രഹമെന്നും രാജിക്കത്തില്‍ പറയുന്നതായി സൗമിത്ര സെന്നിന്റെ അഭിഭാഷകന്‍ സുഭാഷ് ഭട്ടാചാര്യ പറഞ്ഞു. ഇംപീച്ച്‌മെന്റ് ഭയന്നല്ല ജസ്റ്റിസ് സൗമിത്രാ സെന്‍ രാജിവച്ചതെന്നും ഭയമുണ്ടായിരുന്നെങ്കില്‍ വളരെമുമ്പേ രാജിവയ്ക്കുമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
In a major development, beleaguered Calcutta High Court Judge Soumitra Sen, who is facing impeachment proceedings in Parliament over charges of misappropriation of public funds, resigned from his post on Thursday. He sent his resignation to President Pratibha Patil.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X