കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈജിപ്ത് പ്രക്ഷോഭം: 100 തടവുകാര്‍ കൊല്ലപ്പെട്ടു

Google Oneindia Malayalam News

കെയ്‌റോ: കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രസിഡന്റ് ഹുസ്‌നി മുബാറക്കിനെ സ്ഥാനഭ്രഷ്ടനാക്കിയ 18 ദിവസത്തെ പ്രക്ഷോഭത്തിനിടെ 100ഓളം തടവുകാര്‍ കൊല്ലപ്പെട്ടതായി ഈജിപ്തിലെ മനുഷ്യാവകാശസംഘടന വ്യക്തമാക്കി.

അഞ്ചു ജയിലുകളിലായി നൂറോളം പേര്‍ കൊല്ലപ്പെടുകയും അത്ര തന്നെ ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്-കെയ്‌റോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇനീഷ്യേറ്റീവ് ഫോര്‍ പേര്‍സണല്‍ റൈറ്റ്‌സ്(ഇ.ഐ.പി.ആര്‍) ആണ് ഇക്കാര്യം അറിയിച്ചത്.

കലാപത്തിനിടെയല്ല ഇവര്‍ കൊല്ലപ്പെട്ടത്. ഒരു തടവറയ്ക്കുള്ളില്‍ ടിയര്‍ഗ്യാസ് പൊട്ടിച്ച് തടവ് പുള്ളികളെ പുറത്തേക്ക് തുരത്തി വെടിവച്ചു കൊല്ലുകയായിരുന്നു. കുടുംബാംഗങ്ങള്‍ നല്‍കിയ ഫോട്ടോകളും മൊബൈലില്‍ പിടിച്ചെടുത്ത ചിത്രങ്ങളും വീഡിയോകളും സംഘടന തെളിവിനായി ഹാജരാക്കിയിട്ടുണ്ട്.

English summary
100 prisoners were killed during Egypt protest. More than 100 prisoners were killed and hundreds hurt at only five prisons,' the report by Cairo-based Egyptian Initiative for Personal Rights (EIPR) said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X