അഴിക്കുള്ളിലായ അഴിമതി രാജാക്കന്മാര്

അഴിമതികണക്കില് സകലറെക്കാര്ഡും തിരുത്തിയ 2ജി സ്പെക്ട്രം ഇടപാടില്‍ തിഹാര്‍ ജയിലിലെത്തിയവര്‍ ചില്ലറക്കാരല്ല. മുന്‍ ടെലികോം മന്ത്രിയും എംപിയുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. കോമണ്‍വെല്‍ത്ത്, ഖനി, തുടങ്ങിയ കേസുകളിലാണ് മറ്റ് പ്രധാന അറസ്റ്റുകളുണ്ടായത്.
മുന്‍ ടെലികോം മന്ത്രി എ രാജ(ഡിഎംകെ) 2ജി സ്പെക്ട്രം അഴിമതിക്കേസില്‍ ഫെബ്രുവരി 2ന് സിബിഐ അറസ്റ്റ് ചെയ്ത രാജ ഇപ്പോഴും തിഹാര്‍ ജയിലില്‍ കഴിയുന്നു.
കനിമൊഴി (ഡിഎംകെ എംപി) 2ജി സ്പെക്ട്രം അഴിമതിക്കേസില്‍ മെയ് 28ന്് സിബിഐ അറസ്റ്റ് ചെയ്ത കനിമൊഴിയും തിഹാറില്‍ തന്നെ കഴിയുന്നു.
സുരേഷ് കല്‍മാഡി (കോണ്‍ഗ്രസ് എംപി)- കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ടുണ്ടായ അഴിമതിക്കേസില്‍ ഏപ്രില്‍ 25ന് അറസ്റ്റിലായ കല്‍മാഡിയും കനിമൊഴിയ്ക്ക് പിന്നാലെ തിഹാറിലെത്തി.
കട്ട സുബ്രമണ്യം(ബിജെപി എംപി) കര്‍ണാടകയിലെ മുന്‍ ബിജെപി മന്ത്രി കട്ടസുബ്രഹമണ്യം ഭൂമി അനുവദിയ്ക്കുന്നതിനായി കൈക്കൂലി വാങ്ങിയ കേസില്‍ ആഗസ്റ്റ് എട്ടിന് കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തു.
കര്‍ണാടക മുന്‍ ടൂറിസം മന്ത്രി ജനാര്ദ്ദ റെഡ്ഡി(ബിജെപി എംപി)-കര്‍ണാടകയെ പിടിച്ചുലച്ച ഖനി വിവാദവുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ അഞ്ചിന് ജനാര്ദ്ദ റെഡ്ഡിയെ പൊലീസ് അറസ്റ്റ് ചെയ്തു.
അമര്‍ സിങ്( സമാജ്വാദി പാര്‍ട്ടി മുന്‍ എംപി) പാര്‍ലമെന്റിലെ വോട്ടിന് കോഴ കേസില്‍ സെപ്റ്റംബര്‍ 6ന് ദില്ലി പൊലീസ് അമര്‍ സിങിനെ അറസ്റ്റ് ചെയ്തു.
അഴിമതിക്കേസുകളുടെ അന്വേഷണഘട്ടങ്ങളിലാണ് ഈ രാഷ്ട്രീയ നേതാക്കളെല്ലാം അറസ്റ്റിലായതെങ്കില്‍ അഴിമതിക്കേസില്‍ ഒരു മന്ത്രി തടവ് ശിക്ഷയ്ക്ക് വിധിയ്ക്കപ്പെടുകയെന്ന ബഹുമതി കേരളത്തിന് സ്വന്തം. കേരള കോണ്‍ഗ്രസ് നേതാവും പലവട്ടം മന്ത്രിയുമായ ബാലകൃഷ്ണ പിള്ളയെ ഇടമലയാര്‍ കേസില്‍ സുപ്രീം കോടതി ഒരു വര്‍ഷത്തെ തടവിന് വിധിച്ചത് രാജ്യത്തിന്റെ നീതിന്യായചരിത്രത്തില്‍ തന്നെ അപൂര്‍വസംഭവമായാണ് വിലയിരുത്തപ്പെടുന്നത്.
2011 ഫെബ്രുവരി പത്തിന് പരമോന്നത കോടതി ഒരു വര്‍ഷത്തെ കഠിനതടവും 10000 രൂപ പിഴയും പിള്ളയ്ക്ക് വിധിച്ചെങ്കിലും പൂജപ്പുര ജയിലില്‍ അധികം നാള് കഴിയേണ്ടി വന്നില്ല. ആഗ്രഹിയ്ക്കുമ്പോഴെല്ലാം കിട്ടിയ പരോള്‍ തീര്‍ന്നതോടെ രോഗത്തിന്റെ പേരില്‍ സ്വകാര്യആശുപത്രിയില്‍ എല്ലാവിധ സുഖസൗകര്യങ്ങളോടെയും അദ്ദേഹം ചികിത്സയില്‍ കഴിയുന്നു.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications