കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി ഹൈക്കോടതിയ്ക്ക് മുന്നില്‍ സ്‌ഫോടനം

  • By Ajith Babu
Google Oneindia Malayalam News

Delhi High Court
ദില്ലി: ദില്ലി ഹൈക്കോടതിയ്ക്ക് മുന്നില്‍ സ്‌ഫോടനം. രാവിലെ പത്തേകാലോടെ ഹൈക്കോടതിയുടെ അഞ്ചാം നമ്പര്‍ ഗേറ്റിന് സമീപമാണ് സ്‌ഫോടനം ഉണ്ടായത്. ഏറ്റവും തിരക്കുള്ള ഗേറ്റാണിത്. സ്‌ഫോടനത്തില്‍ 24 പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് അശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഉഗ്രശബ്ദത്തിലുള്ള സ്‌ഫോടനമാണ് ഉണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. രാവിലെ 10.30ന് കോടതി നടപടികള്‍ ആരംഭിക്കാനിരിക്കെയായിരുന്നു സ്‌ഫോടനം. ഭീകരാക്രമണമാണോയെന്ന് സംശയിക്കുന്നുണ്ട്.

സന്ദര്‍ശകരെയും അഭിഭാഷകരെയും കടത്തിവിടുന്നത് അഞ്ചാം നമ്പര്‍ ഗേറ്റ് വഴിയാണ്. ഇതിനുസമീമാണ് സന്ദര്‍ശകരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. ഇവിടെയാണ് സ്‌ഫോടനമുണ്ടായത്.

ഈ വര്‍ഷം മെയ് 25ന് ദില്ലി ഹൈക്കോടതിയുടെ ഏഴാം നമ്പര്‍ ഗേറ്റിന് സമീപവും സ്‌ഫോടനം നടന്നിരുന്നു. ക്രൂഡ് ബോംബായിരുന്നു അന്ന് ഉപയോഗിച്ചത്.

English summary
A blast took place this morning at the Delhi High Court at Gate no 5. A police official said 24 people have been injured; some of them have reportedly been seriously burnt. The bomb was reportedly kept in a suitcase near a counter where those entering the court get passes made that permit entry into court.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X