കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്‌ഫോടന ലക്ഷ്യം അഫ്‌സല്‍ ഗുരുവിന്റെ മോചനം?

  • By Nisha Bose
Google Oneindia Malayalam News

Delhi Blast,
ദില്ലി: പാര്‍ലമെന്റ് ആക്രമണക്കേസില്‍ വധശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ട അഫ്‌സല്‍ ഗുരുവിന്റെ ശിക്ഷ എത്രയും പെട്ടന്ന് റദ്ദ് ചെയ്തില്ലെങ്കില്‍ സുപ്രീം കോടതിയും രാജ്യത്തെ പ്രധാന കോടതികളും ആക്രമിയ്ക്കുമെന്ന് ഹര്‍ക്കത്ത് ഉല്‍ ജിഹാദി ഇസ്ലാമി(ഹുജി) മുന്നറിയിപ്പ് നല്‍കി. ദില്ലി സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കൊണ്ട് മാധ്യമ ഓഫീസുകള്‍ക്ക് അയച്ച ഇമെയിലിലാണ് ബംഗ്ലാദേശ് ആസ്ഥാനമായ സംഘടനയുടെ ഭീഷണി.

2001ല്‍ നടന്ന പാര്‍ലമെന്റ് ആക്രമണ കേസിലായിരുന്നു മുഖ്യ പ്രതിയായ അഫ്‌സല്‍ ഗുരുവിന് വധശിക്ഷ വിധിച്ചത്. ഇമെയില്‍ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താന്‍ പോലീസിനായിട്ടില്ല. ഹുജിയുടെ സന്ദേശം അതീവ ഗൗരവത്തോടെ കാണുന്നുവെന്ന് എന്‍ഐഎ മേധാവി എസ് സി സിന്‍ഹ അറിയിച്ചിട്ടുണ്ട്.

രാവിലെ 10.17ന് ദില്ലി ഹൈക്കോടതിയുടെ അഞ്ചാം നമ്പര്‍ ഗേറ്റിന് സമീപമുള്ള പാര്‍ക്കിംഗ് മേഖലയിലാണ് സ്‌ഫോടനം ഉണ്ടായത്. ബ്രീഫ് കേസില്‍ വച്ച സ്‌ഫോടകവസ്തുവാണ് പൊട്ടിത്തെറിച്ചത്. അമോണിയം നൈെ്രെടറ്റാണ് സ്‌ഫോടകവസ്തുവായി ഉപയോഗിച്ചതെന്നും വ്യക്തമായിട്ടുണ്ട്. സ്‌ഫോടനത്തില്‍ 11 പേര്‍ മരിച്ചു. 45 പേര്‍ക്ക് പരിക്കേറ്റു.

English summary
It reads, "We owe responsibility of today's blast at high court Delhi... our demand is that Afzal Guru's death sentence should be repealed immediately else we target major high courts & the Supreme Court of India…",
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X