കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിധി മൂല്യനിര്‍ണയത്തിന് ക്ലോസ്ഡ് സര്‍ക്യൂട്ട് ടിവി

  • By Lakshmi
Google Oneindia Malayalam News

Sree Padmanabhaswamy temple
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വമി ക്ഷേത്രത്തിലെ മഹാനിധിയുടെ മൂല്യനിര്‍ണയത്തില്‍ ക്ലോസ്ഡ് സര്‍ക്യൂട്ട് ടി.വി ഉപയോഗിക്കാന്‍ തീരുമാനമായി. നിധിയുടെ മൂല്യനിര്‍ണയം പരാതികള്‍ക്കും തര്‍ക്കങ്ങള്‍ക്കും ഇടവരുത്താതിരിക്കാന്‍ മൂല്യനിര്‍ണയത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് കര്‍ശന ദേഹപരിശോധനകളും നടത്തും.

അമൂല്യമായ വസ്തുക്കളുടെ പരിശോധന വിവിധ ക്യാമറകളിലൂടെ പകര്‍ത്തി നിരീക്ഷിക്കാനും റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കാനുമാണ് സമിതിയുടെ തീരുമാനം. മൂല്യനിര്‍ണയത്തില്‍ പങ്കെടുക്കുന്നവരെ ആദ്യവും അവസാനവും ദേഹപരിശോധനയ്ക്ക് വിധേയമാക്കും.

ക്ഷേത്രത്തില്‍ നിലവറകള്‍ക്കടുത്തുള്ള രണ്ട് വരാന്തകളാണ് പരിശോധനയ്ക്കായി സമിതി കണ്ടെത്തിയത്. ഇവ പുറത്ത് നിന്നെത്തുന്നവര്‍ കാണാത്ത തരത്തില്‍ മറയ്ക്കും. ഈ ഭാഗത്തിനു ചുറ്റും അകത്തും ക്യാമറകള്‍ സ്ഥാപിക്കും.

നിലവറയില്‍ നിന്നും ഓരോ സാധനവും എടുക്കുന്നത് മുതല്‍ പരിശോധിച്ച് തിരിച്ചുവെയ്ക്കും വരെ പൂര്‍ണമായും ക്യാമറകളില്‍ പതിയും. ഇത് തത്സമയം നിരീക്ഷിക്കുകയും ചെയ്യും. പരിശോധന നടത്തുന്നതിന് ചുറ്റും കര്‍ശനമായ സുരക്ഷ ഏര്‍പ്പെടുത്തും. ഇവിടെയും ക്യാമറകള്‍ സ്ഥാപിക്കും.

കോടതി നിയോഗിച്ച സമിതികളിലെ അംഗങ്ങളടക്കമുള്ളവര്‍ക്കെല്ലാം കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും സമിതി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മൂല്യനിര്‍ണയത്തില്‍ പങ്കെടുക്കുന്നവര്‍ സ്വര്‍ണാഭരണങ്ങള്‍ ധരിക്കാന്‍ പാടില്ല. ലളിതമായ വസ്ത്രങ്ങള്‍ ധരിക്കണം തുടങ്ങി ഒട്ടേറെ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

ക്യാമറകള്‍ ഉപയോഗിക്കുന്നത് ചില സംഘടനകളുടെ എതിര്‍പ്പിനിടയാക്കുമെന്നും ഇതിനുള്ള സുരക്ഷ കൂടി ഏര്‍പ്പെടുത്തണമെന്നും കോടതിയോടാവശ്യപ്പെട്ടിട്ടുണ്ട്.

കോടതി കേസ് പരിഗണിക്കുന്ന 12 ന് ശേഷമാവും പരിശോധന ആരംഭിക്കുന്ന തീയതി തീരുമാനിക്കുന്നത്. സിമിതിയെ സാങ്കേതികമായി സഹായിക്കുന്നതിന് സര്‍ക്കാര്‍ ഏജന്‍സിയുടെ സഹകരണവും തേടുന്നുണ്ട്. ഇത് സംബന്ധിച്ച് കോടതിയില്‍ സമിതി നല്‍കുന്ന റിപ്പോര്‍ട്ടും 12 ന് പരിഗണനയ്ക്ക് വരും.

English summary
The special panel appointed by Supre Court to evaluate the treasure of Sree Padmanabhaswamy Temple decided to use CCTV's in the venue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X