കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖണ്ഡൂരി വീണ്ടും ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയാവും

Google Oneindia Malayalam News

ന്യൂഡല്‍ഹി: ബിസി ഖണ്ഡൂരിയെ വീണ്ടും ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയാക്കാന്‍ ബിജെപി കേന്ദ്രനേതൃത്വം തീരുമാനിച്ചു. നിഷാങ്ക് രമേഷ് പൊഖ്‌റിയാലിനു പകരക്കാരനായാണ് ഖണ്ഡൂരിയെത്തുന്നത്. പാര്‍ട്ടി നേതൃത്വത്തിലേക്ക് പൊഖ്‌റിയാലിനെ കൊണ്ടു വരുന്നതിനു വേണ്ടിയാണ്‌ ഈ മാറ്റമെന്ന് ദേശീയ അധ്യക്ഷകന്‍ നിതിന്‍ ഗഡ്കരി അറിയിച്ചു.

തുടര്‍ച്ചയായി അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നുവന്നതാണ് പൊഖ്‌റിയാലിനു തിരിച്ചടിയായത്. സെപ്തംബര്‍ എട്ടിനു ചേര്‍ന്ന സംസ്ഥാന നേതൃയോഗത്തില്‍ മുഖ്യമന്ത്രിയെ മാറ്റണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. കൂടാതെ വരാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പില്‍ പൊഖ്‌റിയാലിനെ മുന്നില്‍ നിന്ന് പ്രചാരണത്തിനിറങ്ങിയാല്‍ ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നും കേന്ദ്ര നേതൃത്വം തിരിച്ചറിഞ്ഞിട്ടുണ്ട്.

ബി.ജെ.പി പ്രസിഡന്റ് ഗഡ്കരിയുടെ വസതിയില്‍ ചേര്‍ന്ന യോഗമാണ് നിര്‍ണായക തീരുമാനമെടുത്തത്. പ്രതിപക്ഷനേതാവ് സുഷമസ്വരാജ്, അരുണ്‍ ജെയ്റ്റ്‌ലി, രാജ്‌നാഥ് സിങ്, ധര്‍മേന്ദ്ര പ്രധാന്‍, തവാര്‍ ചന്ദ് ഗെഹ്‌ലോട്ട് തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു. ഈ യോഗത്തിലേക്ക് ക്ഷണിച്ചുവരുത്തിയാണ് പൊഖ്‌റിയാലിനോട് രാജിക്കാര്യം സംസാരിച്ചത്.

English summary
B.C. Khanduri will take over charge of the chief minister of Uttarakhand, Bharatiya Janata Party (BJP) president Nitin Gadkari announced Saturday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X