പെണ്ണുകാണാനെത്തിയ വരന്റെ അമ്മയുടെ 21 പവന്‍ തട്ടി

ഓണ്‍ലൈനില്‍ വധുവിനെ ആവശ്യമുണ്ടെന്ന് പരസ്യം നല്‍കിയ ആന്ദ്ര വെല്ലൂര്‍ സ്വദേശിയായ ഗുണപാട്ടി ഗോപാലറെഡ്ഡിയുടെ കുടുംബത്തെയാണ് തട്ടിപ്പു സംഘം പറ്റിച്ചത്. തുടര്‍ന്ന് കര്‍ണ്ണാടക സ്വദേശികളായ മഹേഷ് റെഡ്ഡി, ശ്രീകാന്ത് എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു.
പെണ്ണിന്റെ സഹോദരന്‍മാരാണെന്ന് പരിചയപ്പെടുത്തിയ ഇരുവരും കുട്ടി കണ്ണൂരാണ് ജോലി ചെയ്യുന്നതെന്ന് ഗോപാല റെഡ്ഡിയെ അറിയിച്ചു. പെണ്ണുകാണലിന് ക്ഷണിയ്ക്കുകയും ചെയ്തു. തുടര്‍ന്ന് പെണ്ണ് കാണല്‍ ചടങ്ങിനായി കണ്ണൂരിലെത്തിയ ഗോപാല റെഡ്ഡിയേയും ഭാര്യ സൗമിനിയേയും നഗരത്തിലെ ഒരു സ്വകാര്യ റിസോര്‍ട്ടില്‍ താമസിപ്പിച്ചു.
'പെണ്ണിന്റെ സഹോദരന്‍മാര്‍' ഇരുവര്‍ക്കും മധുര പലഹാരങ്ങള്‍ നല്‍കി. നേരം പുലര്‍ന്നപ്പോള്‍ സൗമിനിയുടെ 21 പവന്റെ ആഭരണങ്ങള്‍ കാണാതാവുകയായിരുന്നു. 5000 രൂപയുടെ വാച്ചും മോഷണം പോയി. സിറ്റി പോലീസ് സിഐ ടികെ അഷ്‌റഫിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications