കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ന് പെട്രോളിന് മൂന്ന് രൂപ കൂടും?

Google Oneindia Malayalam News

ദില്ലി: പെട്രോള്‍ വീണ്ടും കൂടിയേയ്ക്കും. സെപ്തംബര്‍ 15 വ്യാഴാഴ്ച തന്നെ ഇത് ഉണ്ടായേയ്ക്കാനാണ് സാദ്ധ്യത. വില കൂട്ടുന്നതിനെക്കുറിച്ച് ആലോചിയ്ക്കാനായി വിവിധ പെട്രോളിയം കമ്പനികളുടെ മേധാവികള്‍ വ്യാഴാഴ്ച മുംബൈയില്‍ യോഗം ചേരുകയാണ്.

ഒരു ലിറ്റര്‍ പെട്രോളിന് മൂന്ന് രൂപ കൂട്ടാനാണ് കമ്പനികള്‍ ഉദ്ദേശിയ്ക്കുന്നത്. ഒരു ഡോളറിന് വിനിമയ വിപണിയ്ല്‍ കൂടുതല്‍ രൂപ നല്‍കേണ്ടതിനാല്‍ ഇറക്കുമതി ചെലവ് കൂടുമെന്നാണ് കമ്പനികളുടെ നിലപാട്. രൂപയുടെ മൂല്യം മെച്ചപ്പെട്ടപ്പോഴൊന്നും പെട്രോള്‍ വില കുറച്ചിട്ടില്ലെന്നത് ശ്രദ്ധേയമായ കാര്യമാണ്.

ഒരു ലിറ്റര്‍ പെട്രോള്‍ വില്‍ക്കുന്നത് ഇപ്പോള്‍ 2.61 രൂപ നഷ്ടത്തിലാണത്രെ. പ്രതി ദിനം കമ്പനികള്‍ക്ക് 15 കോടി രൂപ നഷ്ടമുണ്ടാവുന്നെന്നാണ് കമ്പനികളുടെ കണക്കുകള്‍.

English summary
State-owned oil firms may have to raise petrol prices by as much as Rs 3 per litre as the rupee touched two-year low against the US dollar, increasing the cost of importing crude oil. Oil company heads will meet on September 15 Thursday in Mumbai to take a final decision.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X