അന്ധവിശ്വാസം പ്രോത്സാഹിപ്പിക്കാനാവില്ല

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്യാനാവില്ല. അന്ധവിശ്വാസവും സുരക്ഷയും ഒരുമിച്ച് പോകാനാവില്ലെന്നും കോടതി നിരീഷണം നടത്തി. ക്ഷേത്രത്തിലെ 'ബി നിലവറ തുറക്കുന്നതിനെതിരെ ദേവപ്രശ്‌നത്തിലെ കണ്ടെത്തലുകള്‍ രാജകുടുംബം ചൂണ്ടിക്കാട്ടിയപ്പോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
ബി നിലവറ തുറക്കാതെ എങ്ങനെ സുരക്ഷ ഏര്‍പ്പെടുത്താനാകുമെന്നും കോടതി ചോദിച്ച കോടതി മതിയായ സുരക്ഷയില്ലാതെ വന്നാലുണ്ടാകുന്ന അനന്തരഫലങ്ങള്‍ക്ക് രാജകുടുംബം ഉത്തരവാദിത്വമേല്‍ക്കുമോയെന്നും ചോദിച്ചു.
ബി നിലവറ തുറക്കുന്ന കാര്യം കോടതി തന്നെ തീരുമാനിയ്ക്കും. വിദഗ്ധ സമിതി സമര്‍പ്പിച്ച നിര്‍ദേശങ്ങളില്‍ സെപ്റ്റംബര്‍ 21ന് തീരുമാനം വ്യക്തമാക്കുമെന്നും കോടതി വ്യക്തമാക്കി.


Click it and Unblock the Notifications