Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളത്ത് തട്ടുകടകള്‍ക്ക് നിരോധനം

തട്ടുകട
കൊച്ചി: എറണാകുളം ജില്ലയിലെ തട്ടുഭക്ഷണപ്രേമികള്‍ക്ക് തിരിച്ചടി. ജില്ലയിലെ തട്ടുകടകള്‍ ചൊവ്വാഴ്ച മുതല്‍ രണ്ടുമാസത്തേയ്ക്ക് അടച്ചിടും. മഞ്ഞപ്പിത്ത ബാധ നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ആരോഗ്യവകുപ്പ് തട്ടുകടകള്‍ക്ക് താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാത്രികളിലുള്‍പ്പെടെ നിരോധനം ബാധമാണ്. മഞ്ഞപ്പിത്തബാധയ്‌ക്കെതിരെ ജില്ലയില്‍ ചൊവ്വാഴ്ച സമ്പൂര്‍ണ ക്ലോറിനേഷന്‍ ദിനം ആചരിക്കുകയാണ്.

എറണാകുളം ജില്ലയില്‍ മഞ്ഞപ്പിത്തം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിച്ചു തുടങ്ങിയതോടെയാണ് കര്‍ശന നടപടികളുമായി ആരോഗ്യവകുപ്പ് രംഗത്തെത്തിയത്. രോഗം ആദ്യം പടര്‍ന്ന കോതമംഗലം പ്രദേശങ്ങളില്‍ സംസ്ഥാന പകര്‍ച്ച വ്യാധി നിയന്ത്രണ സെല്ലിലെ വിദഗ്ധന്‍ നടത്തിയ പരിശോധനയില്‍ തട്ടുകടകളാണ് രോഗം പടരാന്‍ ഒരു കാരണമെന്നു കണ്ടെത്തിയിരുന്നു.

ഇതേ തുടര്‍ന്നാണു തട്ടുകടകള്‍ക്ക് രണ്ടുമാസം നിരോധനം ഏര്‍പ്പെടുത്താന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചത്. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെയാണ് തട്ടുകട നിരോധനം കര്‍ശനമാക്കുന്നത്.

ഭക്ഷ്യസുരക്ഷാ നിയമം അനുസരിച്ച് തട്ടുകടകളുട പ്രവര്‍ത്തനം അനുവദനീയമല്ല. എന്നാല്‍ പലര്‍ക്കും ഒരു ജീവനോപാധിയാകുന്നതിനാലാണ് എല്ലായിടത്തും ഇവയ്ക്ക് പ്രവര്‍ത്തനാനുമതി നല്‍കുന്നത്.
വൃത്തിഹീനതയും ഉപയോഗിക്കുന്ന മോശം വെള്ളവും കാരണം രോഗം പടരുന്ന സഹാചര്യത്തില്‍ അധികൃതര്‍ എല്ലാ അധികാരങ്ങളും ഉപയോഗിച്ച് തട്ടുകടകള്‍ക്ക് താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തും.

തിങ്കളാഴ്ച മൂന്നു പേര്‍ക്കു കൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതോടെ 115 പേരാണ് രോഗബാധയെ തുടര്‍ന്ന് ചികില്‍സയിലുള്ളത്. രോഗലക്ഷണങ്ങളോടെ ഇതുവരെ 336പേരാണ് ചികില്‍സ തേടിയത്.ഇതുവരെ അഞ്ചു മരണവും സ്ഥിരീകരിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+