Get Updates
Get notified of breaking news, exclusive insights, and must-see stories!

അഫ്ഗാന്‍ മുന്‍ പ്രസിഡന്റ് റബ്ബാനി കൊല്ലപ്പെട്ടു

Rabbani
കാബൂള്‍: അഫ്ഗാനിസ്താന്‍ മുന്‍ പ്രസിഡന്റ് ബുര്‍ഹാനുദ്ദീന്‍ റബ്ബാനി ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. അഫ്ഗാന്‍ സമാധാന കൗണ്‍സില്‍ ചെയര്‍മാന്‍ കൂടിയായിരുന്നു അദ്ദേഹം. പ്രസിഡന്റ് ഹമീദ് കര്‍സായിയുടെ മുഖ്യ ഉപദേശകരിലൊരാളായ മസൂം സ്റ്റാനെക്‌സായിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ആഭ്യന്തരയുദ്ധം രൂക്ഷമായിരുന്ന 1992-92 കാലത്ത് റബ്ബാനിയായിരുന്നു അഫ്ഗാന്‍ ഭരിച്ചിരുന്നത്.

കാബൂളിലെ വീട്ടില്‍ താലിബാന്‍ പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തുമ്പോഴാണ് ആക്രമണമുണ്ടായത്.

തലപ്പാവ് ധരിച്ചെത്തിയ ഒരാളാണ് കൊലയാളിയെന്ന് അന്വേഷണസംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ വൈകുന്നേരം ആറുമണിയോടെയുണ്ടായ ഈ ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരുമേറ്റെടുത്തിട്ടില്ല. റബ്ബാനിയുടെ മരണം അഫ്ഗാനിലെ സമാധാനശ്രമങ്ങള്‍ക്കേറ്റ കനത്ത തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+