റെഡ്ഡിയ്ക്കും കൂട്ടര്‍ക്കും 200 ബാങ്ക് ലോക്കര്‍

ജനാര്‍ദന റെഡ്ഡിയുടെ പത്തു ലോക്കറുകളില്‍ നിന്നു സ്വര്‍ണം, പ്‌ളാറ്റിനം, വജ്രം ആഭരണങ്ങളും സുപ്രധാന രേഖകളും കണ്ടെടുത്തിട്ടുണ്ട്. നേരത്തേ ശ്രീനിവാസ റെഡ്ഡിയുടെ ലോക്കറുകളില്‍ നിന്നു 14 കിലോ സ്വര്‍ണം കണ്ടെടുത്തിരുന്നു.
ബെല്ലാരിയില്‍ മറ്റു ബാങ്കുകളില്‍ ഇവര്‍ക്കു ലോക്കറുകളുണ്ടോ എന്നും പരിശോധിക്കുകയാണെന്ന് സിബിഐ വൃത്തങ്ങള്‍ അറിയിച്ചു.
ജനാര്‍ദന റെഡ്ഡിയുടെ ഉടമസ്ഥതയില്‍ വിദേശത്തു പ്രവര്‍ത്തിക്കുന്ന കമ്പനികളിലേക്കു പണം കൈമാറിയതിന്റെ രേഖകളും സിബിഐ, ആദായനികുതി ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. കംബോഡിയ, യുഎഇ, ഇന്തൊനീഷ്യ, സിംഗപ്പൂര്‍, വിയറ്റ്‌നാം, ചൈന എന്നീ രാജ്യങ്ങളിലേക്കായിരുന്നു ഇടപാടുകള്‍.
ഇപ്പോള്‍ ഹൈദരാബാദില്‍ ജയിലില്‍ കഴിയുന്ന ജനാര്‍ദന റെഡ്ഡിയെയും സഹോദരീഭര്‍ത്താവ് ബി.വി. ശ്രീനിവാസ് റെഡ്ഡിയെയും ചോദ്യംചെയ്യലിനായി കൂടുതല്‍ ദിവസത്തേക്കു കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നഭ്യര്‍ഥിച്ചു സിബിഐ നല്‍കിയ അപേക്ഷയില്‍ സിബിഐ പ്രത്യേക കോടതി വെള്ളിയാഴ്ച തീരുമാനമെടുക്കും. ഇവരുടെ ജുഡീഷ്യല്‍ റിമാന്‍ഡ് ഒക്ടോബര്‍ മൂന്നിനാണ് അവസാനിക്കുന്നത്.












Click it and Unblock the Notifications