സര്‍ക്കാര്‍ ഓഫീസ് ടോയ്‌ലറ്റില്‍ ഒളിക്യാമറ
ദില്ലി: ആശുപത്രികളിലും ഹോട്ടലുകളിലും ടോയ്‌ലറ്റുകളില്‍ ഒളിക്യാമറകള്‍ വെയ്ക്കുന്നതും അത് കണ്ടുപിടിച്ച് കേസാവുന്നതും ഇന്ന് പുതിയ കാര്യമല്ല. ഇപ്പോള്‍ ഈ പ്രവണത സര്‍ക്കാര്‍ ഓഫീസുകളിലേയ്ക്കും പടരുകയാണ്.
നാഷണല്‍ ടെക്‌നിക്കല്‍ റിസെര്‍ച്ച് ഓര്‍ഗനൈസേഷനില്‍(എന്‍ടിആര്‍ഒ)നിന്നും പുറത്തുവന്നിരിക്കുന്ന വാര്‍ത്ത തീര്‍ത്തും ലജ്ജിപ്പിക്കുന്നതാണ്. എന്‍ടിആര്‍ഒയിലെ ടോയ്‌ലറ്റുകളില്‍ ഒളിക്യാമറ വച്ച് സ്ത്രീകളുടെ വീഡിയോ ചിത്രീകരിച്ചിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.
മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സംഭവങ്ങള്‍ നടന്നതെങ്കിലും ഇപ്പോഴാണ് ഈ വിവരങ്ങള്‍ പുറത്തുവന്നത്. ഹാസ്ഖാസിലെ എന്‍ ടി ആര്‍ ഒയുടെ താല്‍ക്കാലിക ഒഫീസില്‍ ജോലിചെയ്തിരുന്ന വനിതാ ജീവനക്കാര്‍, തങ്ങളുടെ ടോയിലറ്റില്‍ ഒളിക്യാമറ സ്ഥാപിച്ചിട്ടുണ്ട് എന്ന കാര്യം നേരത്തെ പരാതിപ്പെട്ടിരുന്നു.
ഇതിനെതുടര്‍ന്ന് സ്ഥാപന അധികാരികള്‍തന്നെ ഒരു അന്വേഷണം നടത്തി. എന്നാല്‍ ഇവര്‍ ഈ വിവരം പൊലീസിനെയോ മറ്റ് അധികാരികളെ അറിയിക്കാന്‍ കൂട്ടാക്കിയില്ല. സ്ഥാപനത്തിലെ സാങ്കേതികകാര്യ മേധാവിയായ വി കെ മിത്തലും മറ്റൊരു ഉന്നത ഉദ്യോഗസ്ഥനും ചേര്‍ന്നാണ് സംഭവത്തെക്കുറിച്ച് അന്വേഷിച്ചത്.
ഈ അടുത്തകാലത്ത്, സ്ഥാപനത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട ഒരു കേസിനെ തുടര്‍ന്ന് മിത്തല്‍ എന്‍ ടി ആര്‍ ഒ വിട്ടിരുന്നു. ഇതിന് പിന്നാലെ ഇദ്ദേഹം തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.
സംഭവത്തെക്കുറിച്ച് നടത്തിയ അന്വേഷണത്തില്‍ നിയമപരമായി നടപടി സ്വീകരിക്കണമെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായും മിത്തല്‍ വെളിപ്പെടുത്തി. ക്യാമറയില്‍ നിന്നും പകര്‍ത്തിയ ഫയലുകള്‍ ഒഫീസിലെ ഹാര്‍ഡ് ഡിസ്‌കില്‍ നിന്നും കണ്ടെടുത്തതായും മിത്തല്‍ വെളിപ്പെടുത്തി.












Click it and Unblock the Notifications