കപ്പലിലെ നിധി സ്‌പെയ്‌നിന്റേത്: യുഎസ് കോടതി

500,000 വെള്ളി നാണയങ്ങളും നൂറു കണക്കിന് സ്വര്‍ണ്ണനാണയങ്ങളും അടങ്ങിയ വന്‍ നിധി ശേഖരമാണ് കപ്പലില്‍ നിന്ന് കണ്ടെടുത്തത്. എന്നാല്‍ കപ്പല്‍ സ്‌പെയ്‌നിന്റേതായതിനാല്‍ നിധി അവര്‍ക്കു കൈമാറണമെന്നാണ് കോടതി നിര്‍ദേശിച്ചത്. വിധിയെ യുഎസിലെ സ്പാനിഷ് എംബസി സ്വാഗതം ചെയ്തു.
കോടതി വിധി തീര്‍ത്തും നീതിയുക്തമാണെന്നായിരുന്നു അവരുടെ പ്രതികരണം. എന്നാല്‍ പ്രശ്‌നത്തില്‍ പുനര്‍വിചാരണ വേണമെന്ന് ഒഡീസി കമ്പനി ആവശ്യപ്പെട്ടു. 1804ല്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് തിരികെ വരുമ്പോഴാണ് വന്‍ നിധി ശേഖരം അടങ്ങിയ സ്പാനിഷ് യുദ്ധ കപ്പല്‍ മുങ്ങിയത്.












Click it and Unblock the Notifications