ഐഐടി പാലക്കാട്ട്, കൊച്ചി മെട്രോ ചെന്നൈ മാതൃകയില്‍

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ രണ്ടു ദിവസമായി ദില്ലിയില്‍കേന്ദ്രമന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. കേരളത്തിന് ഐ.ഐ.ടി. അടുത്ത വര്‍ഷം ലഭിക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
അടിയന്തര പ്രധാന്യമുള്ള വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെക്കൊണ്ടു നിലപാടു സ്വീകരിപ്പിക്കാനും മുഖ്യമന്ത്രിക്കും സംഘത്തിനുമായി. 15 കേന്ദ്ര മന്ത്രിമാരെയാണു രണ്ടു ദിവസമായി മന്ത്രിതല സംഘം കണ്ടത്.
12ാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി ഐഐടി പരിഗണിക്കാമെന്നാണ് ലഭിച്ചിട്ടുള്ള ഉറപ്പ്. പ്രധാനമന്ത്രി നേരത്തേ പ്രഖ്യാപിച്ച ഐഐടി പാലക്കാട് സ്ഥാപിയ്ക്കാനാണ് ധാരണ. കേന്ദ്രമന്ത്രിമാരുമായുള്ള കൂടിക്കാഴ്ച വിജയകരമായിരുന്നുവെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു.
പാലക്കാട് ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡിന്റെ സ്ഥലത്താണ് ഐ.ഐ.ടി. സ്ഥാപിക്കുകയെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു. ഇതിനായി 300-600 ഏക്കര്‍ സ്ഥലം ഏറ്റെടുക്കേണ്ടി വരുമെന്നും ഇ. അഹമ്മദുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മന്ത്രി വ്യക്തമാക്കി.
കേന്ദ്ര നഗരവികസന മന്ത്രി കമല്‍നാഥുമായുള്ള കൂടിക്കാഴ്ചയില്‍ കൊച്ചി മെട്രോ റെയില്‍ പദ്ധതി ഉന്നയിച്ചു. കേന്ദ്രത്തിന്റെ ചില സംശയങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ തിങ്കളാഴ്ച വിശദീകരണം നല്‍കും. ചെന്നൈ മാതൃകയില്‍ കേന്ദ്രത്തിന്റെ ഓഹരി പങ്കാളിത്തത്തോടെ കൊച്ചി മെട്രോ യാഥാര്‍ഥ്യമാവും.
വിഴിഞ്ഞം പദ്ധതി നടപ്പാക്കാനായുള്ള സുരക്ഷാ അനുമതി എത്രയും വേഗം പരിഗണിക്കാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി സംസ്ഥാന മന്ത്രിസംഘത്തിന് ഉറപ്പു നല്‍കി. ഒന്നില്‍ക്കൂടുതല്‍ മന്ത്രാലയങ്ങളുടെ പരിഗണന ആവശ്യമുള്ളതിനാല്‍ അവയുമായി ചര്‍ച്ച ചെയ്ത് ഇക്കാര്യം തീരുമാനിക്കും.
ഇടുക്കിയില്‍ ഒരു ലക്ഷം പശുക്കളെക്കൂടി കൂടുതലായി വളര്‍ത്താന്‍ ക്ഷീരകര്‍ഷകര്‍ക്ക് സൗകര്യം നല്‍കുന്ന പദ്ധതി നടപ്പാക്കാമെന്ന് കേന്ദ്ര കൃഷിമന്ത്രി ശരദ് പവാര്‍ മന്ത്രിതലസംഘത്തെ അറിയിച്ചു. ആദിവാസി ക്ഷേമ പദ്ധതികള്‍ക്കു കേന്ദ്രം കൈയയച്ച സഹായമാണ് ലഭ്യമാക്കിയത്. അട്ടപ്പാടി അടക്കമുള്ള മേഖലകളില്‍ കൃഷിക്കുള്ള ധനസഹായം, ആദിവാസികളെ വനത്തിനു പുറത്തെത്തിക്കുന്നതിനുള്ള പദ്ധതികള്‍ക്ക് 80 കോടിയുടെ സഹായം എന്നിവയും ഉറപ്പു നല്‍കി. 80 കോടി രൂപ അടിയന്തരമായി നല്‍കുമെന്നും അറിയിച്ചു.












Click it and Unblock the Notifications