കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റീച്ചാര്‍ജ് വാഗ്ദാനവുമായി ഫേസ്ബുക്ക് തട്ടിപ്പ്

Google Oneindia Malayalam News

Facebook
'താങ്കള്‍ ഒരു ഫേസ് ബുക്ക് ഉപഭോക്താവാണെങ്കില്‍ ഇവിടെ ലോഗിന്‍ ചെയ്യുക. താങ്കള്‍ക്ക് തീര്‍ത്തും സൗജന്യമായി മൊബൈല്‍ റീച്ചാര്‍ജ് ചെയ്യാം'. ഇത്തരമൊരു പരസ്യം കണ്ടാല്‍ വീണു പോവുമെന്നുറപ്പല്ലേ?

സൗജന്യ റീച്ചാര്‍ജ് എന്ന കാര്യത്തിനു മാത്രം ഊന്നല്‍ നല്‍കി ആ ലിങ്കിലൂടെ പ്രവേശിക്കുന്ന ഒരാള്‍ക്ക് അന്നു തന്നെയോ അല്ലെങ്കില്‍ തൊട്ടടുത്ത ദിവസമോ റീച്ചാര്‍ജിങ് തുക ക്രെഡിറ്റ് ചെയ്തിരിക്കുന്നുവെന്ന സന്ദേശം ലഭിക്കും. എന്നാല്‍ ഇത് വെബ്‌സൈറ്റില്‍ മാത്രമാണ് കാണിക്കുക.

നേരത്തെ ഫേസ്ബുക്ക് എക്കൗണ്ട് വച്ച് കയറിയ സൈറ്റ് ലോഗിന്‍ ചെയ്താല്‍ ഈ തുക ക്രെഡിറ്റായതായി കാണാം. സന്തോഷത്തോടെ ഇത് കൂട്ടുകാര്‍ക്ക് അയച്ചുകൊടുക്കാന്‍ വരട്ടെ. തൊട്ടടുത്ത ദിവസം നിങ്ങള്‍ക്ക് മറ്റൊരു മെസ്സേജ് ഫേസ്ബുക്കില്‍ നിന്നു വരും. നിങ്ങളുടെ എക്കൗണ്ട് മറ്റാരോ തുറന്നിരിക്കുന്നു. എന്നായിരിക്കും ആ സന്ദേശത്തിലുണ്ടാവുക.

സൈറ്റിന്‍ ലോഗിന്‍ ചെയ്യുന്നതിലൂടെ നിങ്ങളുടെ യൂസര്‍ നെയിം, പാസ്സ് വേര്‍ഡ് എന്നിവ ഫിഷിങ്‌സൈറ്റ് സ്വന്തമാക്കി കഴിഞ്ഞുവെന്നതാണ് ഇതിന്റെ അര്‍ത്ഥം. ഇതെങ്ങനെ ഫേസ് ബുക്ക് മനസ്സിലാക്കുന്നു? ലോഗിന്‍ ഐപികളില്‍ പെട്ടെന്നു വരുന്ന വന്‍വ്യത്യാസമാണ് ഫേസ്ബുക്കിനെ ഇത് തിരിച്ചറിയാന്‍ സഹായിക്കുന്നത്.

ചുരുക്കത്തില്‍ 100 രൂപ റീച്ചാര്‍ജ് കിട്ടാന്‍ വേണ്ടി നിങ്ങളുടെ ഫേസ്ബുക്ക് എക്കൗണ്ട് ആ കമ്പനിക്ക് അടിയറവ് വയ്ക്കുകയാണ് ചെയ്തത്. ഇനി ഈ റീച്ചാര്‍ജിങ് ഉപയോഗിക്കാന്‍ കഴിയുമോയെന്ന കാര്യം പരീക്ഷിച്ചറിയേണ്ടതാണ്. എന്നാല്‍ ഇത്തരം തട്ടിപ്പുപയോഗിച്ച് നിങ്ങളുടെ എക്കൗണ്ടുകളില്‍ നിന്ന് ലക്ഷങ്ങള്‍ വരെ തട്ടിയെടുക്കാനാവും. അതെങ്ങനെയാണെന്നു പറയാം.

ഓണ്‍ലൈന്‍ പെയ്‌മെന്റുകള്‍ നടത്തുമ്പോഴും മൊബൈല്‍ റീചാര്‍ജ്ജ് ചെയ്യുമ്പോഴും ശ്രദ്ധിക്കണം. ക്ലിക്ക് ചെയ്യുന്ന ലിങ്ക് നിങ്ങളെ ശരിയാണോ എത്തിച്ചതെന്ന് സൈറ്റ് അഡ്രസ് നോക്കി സാക്ഷ്യപ്പെട്ടതിനുശേഷം വേണം പെയ്‌മെന്റ് നടത്താന്‍. ഹാക്കര്‍മാര്‍ പല പ്രമുഖ സൈറ്റുകളിലും കയറി കൂടിയിട്ടുണ്ട്. പേയ്‌മെന്റിനുള്ള ബട്ടണ്‍ ലിങ്ക്‌സ്വന്തം സൈറ്റിലേക്ക് മാറ്റിവയ്ക്കുകയാണ് ഇവരുടെ ഇഷ്ടവിനോദം.

റീച്ചാര്‍ജുകള്‍ക്ക് ഔദ്യോഗിക വെബ് സൈറ്റുകള്‍ മാത്രം ഉപയോഗിക്കുക. മറിച്ചുള്ള സൈറ്റുകളുടെ ലിങ്കില്‍ ചെറുതായി കര്‍സര്‍ വെച്ചു നോക്കിയാല്‍ ലിങ്ക് വ്യക്തമാകും. സുന്ദരവാഗ്ദാനങ്ങളുമായി വരുന്ന കമ്പനികളെ കഴിയുന്നതും ഒഴിവാക്കുക.

English summary
Face book login fish sites active now. Rethink before you e-charge. Dont go for free offer payment sites.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X