1200 പേരുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി

1996 ജൂണില്‍ ഗദ്ദാഫിയുടെ സൈന്യം ജയിലില്‍ നടത്തിയ കൂട്ടക്കൊലയില്‍ കൊല്ലപ്പെട്ടവരെ സംസ്‌ക്കരിച്ച വന്‍ശവക്കുഴിയാണ് കണ്ടെത്തിയത്.
ഡിഎന്‍എ പരിശോധന നടത്തിയ ശേഷമെ മരിച്ചവരെ തിരിച്ചറിയാന്‍ കഴിയൂവെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.
ഗദ്ദാഫി സൈന്യം നടത്തിയ കൂട്ടക്കൊലയുടെ തെളിവാണ് ട്രിപ്പോളിയിലെ ജയിലിന് സമീപം കണ്ടെത്തിയ മൃതദേഹങ്ങളെന്ന് വിമതരുടെ ദേശീയ പരിവര്‍ത്തന സമിതി പറഞ്ഞു. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ വിവിധ രാജ്യങ്ങളുടെ സഹായം തേടുമെന്ന് സമിതി വ്യക്തമാക്കി.
ജയില്‍ അധികൃതര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ചാണ് 1996 ജൂണില്‍ തടവുകാര്‍ പ്രക്ഷോഭം നടത്തിയത്. എന്നാല്‍ ഗദ്ദാഫി സൈന്യം പ്രക്ഷോഭം ക്രൂരമായി അടിച്ചമര്‍ത്തുകയായിരുന്നു.












Click it and Unblock the Notifications