കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീവണ്ടിയില്‍ ഭക്ഷണത്തിന് വെറുമൊരു എസ്എംഎസ്

  • By Lakshmi
Google Oneindia Malayalam News

Train
മുംബൈ: ദീര്‍ഘദൂര തീവണ്ടികളില്‍ ഫോണില്‍ വിളിച്ച് ഭക്ഷണം ആവശ്യപ്പെടാനുള്ള സംവിധാനം നിലവില്‍ വരുന്നു. ബുക്ക് എ മീല്‍ എന്നാണ് റെയില്‍വേ ഈ പദ്ധതിയ്ക്ക് പേരിട്ടിരിക്കുന്നത്. 2011 അവസാനത്തോടെ ഈ പദ്ധതി നടപ്പാക്കാനാണ് റെയില്‍വേ ആലോചിക്കുന്നത്.

ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടാല്‍ അടുത്ത സ്റ്റേഷനിലെത്തുമ്പോള്‍ ഭക്ഷണം ലഭിക്കുന്ന രീതിയിലാണ് ഇത് നടപ്പാക്കുക.

എല്ലാ സോണല്‍ റെയില്‍വേകളും പദ്ധതി നടപ്പിലാക്കണമെന്ന് റെയില്‍വേ ബോര്‍ഡ് ആവശ്യപ്പെട്ടി്ടടുണ്ട്. കാറ്ററിംഗ് സര്‍വീസുകള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് റെയില്‍വെയുടെ പദ്ധതി വരുന്നത്.

ഫോണില്‍ വിളിച്ചോ അതല്ലെങ്കില്‍ എസ്എംഎസ് വഴിയോ ഭക്ഷണത്തിന് ആവശ്യപ്പെടാം. മുംബൈയില്‍ നിന്നും ദീര്‍ഘദൂരയാത്ര ചെയ്യുന്ന ഒരാള്‍ക്ക് സൂററ്റ് റെയില്‍വെ സ്‌റ്റേഷനില്‍ എത്തുമ്പോഴാണ് ഭക്ഷണം വേണ്ടതെങ്കില്‍ ഒരു മണിക്കൂര്‍ മുമ്പ് വിവരം നല്‍കിയാല്‍ മതി.

പാന്‍ട്രി ടീം സീറ്റും യാത്രക്കാരന്‍ നല്‍കിയ കോച്ചും നമ്പറും പരിശോധിച്ച് ഭക്ഷണം ലഭ്യമാക്കും. കല്യാണ്‍, പൂനെ, ബറോഡ, അഹമ്മദബാദ് സ്‌റ്റേഷനുകളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുന്നത്. ഭക്ഷണത്തിന് അമിതചാര്‍ജ് ഈടാക്കുന്നുവെന്ന പരാതി വ്യാപകമായതിനാല്‍ നേരത്തെ വിലവിവരവും വ്യക്തമാക്കും.

വിവിധ സ്‌റ്റേഷനുകളിലുള്ള ബേസ് കിച്ചണുകളിലാണ് പാചകമെന്നതിനാല്‍ പാന്‍ട്രി കാറുകളില്‍ തയ്യാറാക്കുന്നതിനേക്കാള്‍ വൃത്തിയിലും രുചികരമായും ഭക്ഷണം നല്‍കാന്‍ കഴിയുമെന്നാണ് റെയില്‍വെ അധികൃതര്‍ പ്രതീക്ഷിക്കുന്നത്.

English summary
Commuters will soon be able order meals over the phone while travelling in long distance trains and have it delivered at the next station, under a "book a meal" scheme that the Railways plans to implement by the year-end,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X