ഒരു കുട്ടി കൂടി മരിച്ചു വാഹനമോടിച്ചത് ക്ലീനര്‍

അതേസമയം അപകടത്തില്‍പ്പെട്ട വാന്‍ ഓടിച്ചിരുന്നത് ഓടിച്ചിരുന്നത് ക്ലീനറായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചു. അപകടത്തില്‍പ്പെട്ട സ്‌കൂള്‍വാനിന്റെ ക്ലീനര്‍ വെട്ടുതുറ ടെറിന്‍ കോട്ടേജില്‍ ഷിബിന്‍ സേവ്യറിനെ (19) ഒന്നാം പ്രതിയാക്കിയും ഡ്രൈവര്‍ കഠിനംകുളം വെട്ടുതുറ മഡോണ കോട്ടേജില്‍ ജഫേഴ്‌സണിനെ (30) രണ്ടാം പ്രതിയാക്കിയും സ്‌കൂള്‍ അധികൃതരെ മൂന്നാം പ്രതിയാക്കിയും പോലീസ് കേസെടുത്തതായി അറിയിച്ചു. മനപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസ്.
ജ്യോതിനിലയം സ്‌കൂളിലെ വിദ്യാര്‍ഥികളുമായെത്തിയ വാന്‍ തിങ്കളാഴ്ച ഉച്ചകഴിഞ്ഞു 3.45-നടുത്താണ് പാര്‍വതിപുത്തനാറിന്റെ ചാന്നാങ്കര ഭാഗത്തെ തോട്ടിലേക്കു മറിഞ്ഞത്. അപകടത്തില്‍ സ്‌കൂളിലെ വിദ്യാര്‍ഥികളായ കഠിനംകുളം താമരക്കുളം വൈദ്യശാല വീട്ടില്‍ (കാര്‍ത്തിക) സുരേഷ്‌കുമാറിന്റെ മകന്‍ ആരോമല്‍ (10), ശാന്തിപുരം മൃഗാശുപത്രിക്കു സമീപം ട്രീസാ കോട്ടേജില്‍ സന്തോഷിന്റെ മകള്‍ കനിഹ സന്തോഷ് (6), മഹാദേവര്‍ ക്ഷേത്രത്തിനു സമീപം വീണാഭവനില്‍ പരേതനായ മനോജിന്റെ മകന്‍ അശ്വിന്‍ (11) എന്നിവരുടെ മരണം തിങ്കളാഴ്ച തന്നെ സ്ഥിരീകരിച്ചിരുന്നു.
ഒരു കുട്ടിയെ ഇറക്കിയശേഷം തിരിക്കുന്നതിനിടയിലാണു വാന്‍ മറിഞ്ഞത്. 29 കുട്ടികളാണ് ആദ്യം വാനിലുണ്ടായിരുന്നത്. അപകടത്തിനു മുന്‍പ് ആറു പേര്‍ വിവിധ ഭാഗങ്ങളില്‍ ഇറങ്ങി. അപകടസമയത്തു വാനില്‍ 23 കുട്ടികളാണ് വാനില്‍ ഉണ്ടായിരുന്നത്.












Click it and Unblock the Notifications