കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിദംബരത്തില്‍ പൂര്‍ണ വിശ്വാസം: മന്‍മോഹന്‍

  • By Ajith Babu
Google Oneindia Malayalam News

Manmohan Singh
ദില്ലി: 2ജി സ്‌പെക്ട്രം ഇടപാടില്‍ ആരോപണവിധേയനായ പി. ചിദംബരത്തിന് പൂര്‍ണ പിന്തുണയെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. മന്ത്രിമാരില്‍ തനിക്കു പൂര്‍ണ വിശ്വാസമുണ്ടെന്നും മന്‍മോഹന്‍ സിങ് വ്യക്തമാക്കി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ടു ചിദംബരം രാജി സന്നദ്ധത അറിയിച്ച പശ്ചാത്തലത്തിലാണു പാര്‍ട്ടിയിലും സര്‍ക്കാരിലും രൂപപ്പെട്ട പ്രതിസന്ധി നീക്കാന്‍ പ്രധാനമന്ത്രിയുടെ ശ്രമം.

ചിദംബരത്തെ കുറ്റപ്പെടുത്തുന്ന ധനമന്ത്രാലയത്തിന്റെ കുറിപ്പ് സൃഷ്ടിച്ച വിവാദങ്ങളുടെ പേരില്‍ അദ്ദേഹം രാജിവയ്‌ക്കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നിലപാടെന്നും സൂചനകളുണ്ട്.

സുപ്രീംകോടതിയില്‍ നിന്ന് ചിദംബരത്തിനെതിരെ പരാമര്‍ശം വന്നാല്‍ മാത്രം ഈ വിഷയം ആലോചിച്ചാല്‍ മതിയെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അഭിപ്രായം. ചിദംബരം രാജി സന്നദ്ധത അറിയിച്ചു എന്ന വാര്‍ത്ത കോണ്‍ഗ്രസ് നേതൃത്വം ചൊവ്വാഴ്ച തള്ളിക്കളഞ്ഞിരുന്നു.

ചിദംബരത്തിന്റെ രാജി സ്‌പെക്ട്രം ഇടപാടില്‍ കോണ്‍ഗ്രസിനും പങ്കുണ്ടെന്ന് സമ്മതിക്കലാണെന്നും ചൂണ്ടിക്കാട്ടുന്നു. മുതിര്‍ന്ന കേന്ദ്രമന്ത്രിമാരായ പ്രണബ് മുഖര്‍ജിയും പി. ചിദംബരവും തമ്മിലുളള തര്‍ക്കം പരിഹരിക്കാനായുളള ഉന്നതതല യോഗം ഇന്നുണ്ടാവുമെന്ന് അറിയുന്നു.

ഇരു മന്ത്രിമാര്‍ക്കും പുറമെ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി, പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, പ്രതിരോധമന്ത്രി എകെ. ആന്റണി, കോണ്‍ഗ്രസ് അദ്ധ്യക്ഷയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേല്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കും.

അതേസമയം ധനമന്ത്രാലയത്തിന്റെ കുറിപ്പിനെക്കുറിച്ചും ചിദംബരത്തിന്റെ പങ്കും അന്വേഷിക്കാന്‍ ആവില്ലെന്ന നിലപാടാണ് സി.ബി.ഐ ഇന്നലെ കോടതിയില്‍ സ്വീകരിച്ചത്. കത്ത് സ്വാഭാവികമായും സി.ബി.ഐ അന്വേഷിക്കുമല്ലോ എന്നതായിരുന്നു സര്‍ക്കാര്‍ മറുപടി. സി.ബി.ഐയുടെ സ്വയംഭരണാവകാശം എടുത്തുകാട്ടി എന്ത് അന്വേഷിക്കണമെന്ന് സര്‍ക്കാരിന് നിര്‍ദ്ദേശിക്കാന്‍ ആവില്ലെന്ന് സി.ബി.ഐ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ചിദംബരത്തെ രക്ഷിയ്ക്കാനുള്ള സിബിഐയുടെ ശ്രമത്തിന്റെ ഭാഗമാണ് ഈ നിലപാടെന്ന് പ്രതിപക്ഷം കരുതുന്നുണ്ട്. സിബിഐയുടെ ഈ നിലപാടിനെ സംശയത്തോടെയാണ് പ്രതിപക്ഷം കാണുന്നത്.

English summary
On board his special aircraft, as he headed home, the PM dismissed reports of "dissension in my Cabinet" and said, "The Opposition wants to force early elections; We will complete a full term." He also said he suspected that "there are other forces which want to destabilise our country." And added that his Home Minister P Chidambaram "enjoys my full confidence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X