അമ്മയെ കാണണമെന്ന് ശര്‍മ്മിള; പറ്റില്ലെന്ന് അമ്മ

പതിനൊന്നുവര്‍ഷത്തെ സമരത്തിനിടെ ഇതാദ്യമായിട്ടാണ് മണിപ്പൂരിന്റെ ഉരുക്കുവനിത അമ്മയെ കാണാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്നത്. സംസ്ഥാനത്ത് സായുധ സേനയുടെ പ്രത്യേകാധികാരം എടുത്തുകളയണമെന്നാവശ്യപ്പെട്ട് 2000 നവംബര്‍ അഞ്ചിനാണ് ഇറോം ശര്‍മിള അനിശ്ചിതകാല നിരാഹാര സത്യഗ്രഹം തുടങ്ങിയത്.
ഈ ആവശ്യം അംഗീകരിക്കപ്പെട്ടിട്ടില്ലെന്നും അതിനാല്‍ത്തന്നെ കൂടിക്കാഴ്ച വേണ്ടെന്നും എഴുപത്തിയെട്ടുകാരിയായ ശാഖി ദേവി പറയുന്നു. വികാരപരമായ കാരണങ്ങള്‍ മകളുടെ പോരാട്ടത്തിന്റെ വീര്യം കുറയ്ക്കരുതെന്നാണ് താന്‍ കരുതുന്നതെന്നും അതിനാലാണ് കൂടിക്കാഴ്ച വേണ്ടെന്ന് പറയുന്നതെന്നും ശാഖി വിശദീകരിക്കുന്നു.
ലക്ഷ്യം നേടുന്നതുവരെ അമ്മയെ കാണില്ലെന്ന് പ്രഖ്യാപിച്ചായിരുന്നു ശര്‍മിള സത്യഗ്രഹം തുടങ്ങിയത്. ഇതിന് ശേഷം ഒരിക്കല്‍ ശാഖി ദേവി രോഗബാധിതയായി ജവാഹര്‍ലാല്‍ നെഹ്രു ആസ്പത്രിയില്‍ കിടന്ന സമയത്ത് യാദൃച്ഛികമായി അമ്മയും മകളും കണ്ടുമുട്ടിയതു മാത്രമാണ് ശപഥത്തിനു വിരുദ്ധമായി സംഭവിച്ചത്.
സത്യാഗ്രഹത്തിലായിരുന്ന ശര്‍മിളയ്‌ക്കെതിരെ ആത്മഹത്യാകുറ്റത്തിന് കേസെടുത്ത പോലീസ് ഇവരെ ആസ്പത്രിയിലേക്ക് മാറ്റിയപ്പോഴായിരുന്നു അമ്മയും മകളും കണ്ടുമുട്ടിയത്.












Click it and Unblock the Notifications