കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വധുവേഷത്തില്‍ ഖുശ്‍ബുവിന്റെ പ്രതിഷേധം

  • By Lakshmi
Google Oneindia Malayalam News

അഹമദാബാദ്: ഭര്‍ത്താവിന്റെ ഘാതകരെ പിടികൂടണമെന്നാവശ്യപ്പെട്ട് വധുവേഷത്തില്‍ ഭാര്യയുടെ സമരം. അഹമദാബാദുകാരിയായ ഖുശ്ബുവെന്ന 27കാരിയാണ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധസമരം നടത്തി പൊലീസിനെ ചുറ്റിക്കുന്നത്.

നവവധുവിനേപ്പോലെ വിവാഹവസ്ത്രങ്ങള്‍ ധരിച്ച് സീമന്ത സിന്ദൂരവും അണിഞ്ഞാണ് ഖുശ്്ബു പൊലീസ് സ്റ്റേഷന് മുന്നില്‍ സമരം നടത്തുന്നത്. തന്റെ ഭര്‍ത്താവിന്റെ ഘാതകരെ പിടികൂടുന്നത് വരെ പ്രതിഷേധം തുടരുമെന്ന് യുവതി പറയുന്നു.

ജൂലൈയില്‍ ആയിരുന്നു ഖുശ്ബുവിന്റെ ഭര്‍ത്താവ് ബ്രിജേഷ് കൊല്ലപ്പെട്ടത്. ഖുശ്ബുവിന്റെ സഹോദരളും കൂട്ടാളികളുമാണത്രേ ബ്രിജേഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. ജനക്കൂട്ടത്തിന് മുന്നില്‍ വെച്ചായിരുന്നു കൊലപാതകം.

വീട്ടുകാരുടെ എതിര്‍പ്പ് വകവയ്ക്കാതെ ഇവര്‍ വിവാഹം ചെയ്തതാണ് വീട്ടുകാരെ പ്രകോപിതരാക്കിയത്. ഇതിന് പകവീട്ടാനായിരുന്നു കൊലപാതകം.

പഠനകാലത്താണ് ബ്രിജേഷും ഖുശ്ബുവും പ്രണയത്തിലായത്. നാല് വര്‍ഷത്തെ പ്രണയത്തിന് ഒടുവില്‍ ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. പക്ഷേ ഇവര്‍ വിത്യസ്ത സമുദായത്തില്‍ പെട്ടവരായതിനാല്‍ രക്ഷിതാക്കള്‍ ഇവരുടെ വിവാഹത്തെ എതിര്‍ക്കുകയായിരുന്നു. എതിര്‍പ്പിനെ അവഗണിച്ച് ഇരുവരും 2010ല്‍ വിവാഹിതരായി.

വിവാഹത്തിന് ശേഷം ബ്രിജേഷിന്റെ കുടുംബം ദമ്പതികളെ സ്വീകരിച്ചു. എന്നാല്‍ ഖുശ്ബുവിന്റെ വീട്ടുകാര്‍ വിരോധം തുടര്‍ന്നു. ഖുശ്ബുവിനെ വിട്ട് തരണം എന്നാവശ്യപ്പെട്ട് ബ്രിജേഷിനെതിരെ ഇവര്‍ പല തവണ ഭീഷണി മുഴക്കിയിരുന്നുവത്രേ.

ഒടുവില്‍ ഇയാളെ കൊലപ്പെടുത്തുകയായിരുന്നു. എന്നാല്‍ സംഭവം നടന്ന് ഏറെനാളുകള്‍ കഴിഞ്ഞിട്ടും കേസിലെ പ്രതികളായ തന്റെ വീട്ടുകാരെ പിടികൂടാത്തതിനെതിരേയാണ് ഖുശ്ബുവിന്റെ പ്രതിഷേധം.

English summary
A woman has begun a unique protest against the city police, seeking justice for her slain husband. Khushboo, 27, who was widowed recently, has vowed to continue wearing her bridal attire till justice is done. Her husband, Brijesh Kadam, 27, was killed in June this year by members of the Ghetiya gang,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X