അന്വേഷണത്തിന് എട്ടംഗ സംഘം

ബുധനാഴ്ചയാണ് ജനനേന്ദ്രിയവും മലദ്വാരവും കീറിമുറിച്ച് റോഡില്‍ ഉപേക്ഷിച്ച നിലയില്‍ അധ്യാപകനെ കണ്ടെത്തിയത്. തലയ്ക്കും ഗുരുതരമായി പരിക്കേറ്റ കൃഷ്ണ കുമാര്‍ ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
കൃഷ്ണകുമാറിന്റെ ഭാര്യ ആര്‍വിഎച്ച്എസിലെ പ്രധാനാധ്യാപികയാണ്. സ്‌കൂള്‍ മാനേജ്‌മെന്റുമായി ദീര്‍ഘമായ നിയമയുദ്ധം നടത്തിയാണ് അര്‍ഹതപ്പെട്ട പ്രമോഷന്‍ ഇവര്‍ നേടിയത്. ഇപ്പോഴും ഇത് സംബന്ധിച്ച് കേസ് തുടരുകയാണ്. അന്നുമുതല്‍ മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് ഭീഷണി നിലനില്‍ക്കുകയാണെന്ന് ഭാര്യ ഗീത മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ ബാലകൃഷ്ണപിള്ളയും ഗണേഷ് കുമാറുമാണെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ആരോപിച്ചു.












Click it and Unblock the Notifications