പിള്ളയുടെ ഫോണ്‍വിളി; പ്രതിപക്ഷം സഭ വിട്ടു

തടവില്‍ കഴിയുന്ന ആര്‍.ബാലകൃഷ്ണപിള്ള ഫോണ്‍ ഉപയോഗിച്ചത് ചര്‍ച്ച ചെയ്യണം എന്നാവശ്യപ്പെട്ട് പികെ ഗുരുദാസന്‍ എംഎല്‍എ ആണ് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്. അധ്യാപകനെ ആക്രമിച്ച സംഭവത്തില്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചെന്നും പ്രതിപക്ഷം ആരോപിച്ചു. അധ്യാപകനെതിരെ ആക്രമണം നടന്ന ദിവസവും ബാലകൃഷ്ണപിള്ള ഫോണ്‍ ഉപയോഗിച്ചെന്നും ഗുരുദാസന്‍ ചൂണ്ടിക്കാട്ടി.
ഫോണ്‍ ചെയ്തിട്ടുണ്ടെങ്കില്‍ നിയമപരമായ നടപടിയെടുക്കുമെന്നു മറുപടി പറഞ്ഞ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. ജയില്‍ ചീഫ് വെല്‍ഫെയര്‍ ഓഫിസര്‍ ചൊവ്വാഴ്ച റിപ്പോര്‍ട്ട് നല്‍കും. അതിനു ശേഷം നടപടിയെടുക്കും. പിള്ള ഫോണ്‍ ചെയ്തിട്ടുണ്ടെങ്കില്‍ നിയമലംഘനം അല്ല. അതു ചട്ടലംഘനം ആണെന്നും പിള്ളയെ അങ്ങോട്ടു വിളിച്ച മാധ്യമപ്രവര്‍ത്തകനും തെറ്റാണ് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍ തടവില്‍ കഴിയുമ്പോള്‍ ഒരാള്‍ ഫോണ്‍ ഉപയോഗിക്കുന്നതു നിയമലംഘനം തന്നെയാണെന്നു പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടേതു നഗ്നമായ പക്ഷപാത നടപടിയാണെന്നു പ്രതിപക്ഷ നേതാവ് വിഎസ്. അച്യുതാനന്ദന്‍ കുറ്റപ്പെടുത്തി.
നേതാക്കളുടെ വിശദീകരണത്തെ തുടര്‍ന്നു സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ചു പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി.
അതെസമയം വാളകത്ത് ആക്രമണത്തിന് ഇരയായ അധ്യാപകന്‍ കൃഷ്ണകുമാര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. അധ്യാപകന്‍ വ്യത്യസ്തങ്ങളായ മൊഴികള്‍ ആണ് നല്‍കുന്നത്. ഇതു പൊലീസിനെ കുഴപ്പിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications