പിള്ളയ്ക്ക് അബദ്ധം പറ്റിയതാകാമെന്ന് വയലാര്‍ രവി

ഇടതു ഭരണത്തില്‍ കണ്ണൂര്‍ ജയിലില്‍ സിപിഎം തടവുകാര്‍ മൊബൈല്‍ ഫോണ്‍ യഥേഷ്ടം ഉപയോഗിച്ചിരുന്നു. അവര്‍ക്കൊക്കെ ഫോണില്‍ സംസാരിക്കാമെങ്കില്‍ തനിക്ക് എന്തുകൊണ്ട് ആയിക്കൂടെന്ന് ബാലകൃഷ്ണപിള്ളക്ക് തോന്നിയിട്ടുണ്ടാകാം.
തടവുകാരന്‍ മുഖ്യമന്ത്രിയോട് ഫോണില്‍ സംസാരിക്കുന്നതില്‍ തെറ്റില്ല. കേരളത്തിലെ ഏറ്റവുംവലിയ രാഷ്ട്രീയ പ്രശ്‌നമൊന്നുമല്ല ഇതെന്നും മന്ത്രി പറഞ്ഞു.
കേരളത്തില്‍ കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിനെ ഭയക്കുന്ന നേതാക്കളാണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം അട്ടിമറിച്ചതെന്ന് രവി ആരോപിച്ചു. തെരഞ്ഞെടുപ്പ് നടന്നാല്‍ നേതാക്കളുടെ ഭരണം ഇല്ലാതാകും. ഇത് ഭയക്കുന്നവരുണ്ട്. അത്തരക്കാരാണ് ദില്ലിയില്‍ ചെന്ന് സംഘടനാ തെരഞ്ഞെടുപ്പ് അട്ടിമറിച്ചത്.
സംഘടനാ തെരഞ്ഞെടുപ്പ് നടന്നാല്‍ എന്തൊക്കെയോ സംഭവിക്കുമെന്നാണ് ഇവര്‍ എഐസിസി നേതൃത്വത്തെ ഭയപ്പെടുത്തിയത്. കണ്ണൂര്‍ ഡിസിസിയുമായി ബന്ധപ്പെട്ടുണ്ടായിട്ടുള്ള പ്രശ്‌നം കെപിസിസി നേതൃത്വം ഇടപെട്ട് തീര്‍ക്കും.
ചീഫ് വിപ്പ് പി.സി ജോര്‍ജ് യുഡിഎഫ് നേതൃത്വത്തിന് ഉണ്ടാക്കുന്ന പ്രശ്‌നം സംബന്ധിച്ച ചോദ്യത്തിന് അതൊക്കെയാണ് രാഷ്ട്രീയത്തിലെ എരിവും പുളിയുമാണെന്നും ഇത് തമാശയായി കണ്ടാല്‍ മതിയെന്നും പറഞ്ഞ് വയലാര്‍ രവി ഒഴിഞ്ഞുമാറുകയായിരുന്നു. മംഗലാപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.












Click it and Unblock the Notifications