Get Updates
Get notified of breaking news, exclusive insights, and must-see stories!

വീണ്ടും ചോദ്യം ചെയ്തു; അധ്യാപകന്‍ മൊഴി മാറ്റി

Krishna Kumar
തിരുവനന്തപുരം: വാളകത്ത് ആക്രമണത്തിന് ഇരയായ അധ്യാപകന്‍ കൃഷ്ണകുമാറില്‍ നിന്നു പൊലീസ് വീണ്ടും മൊഴിയെടുത്തു. സംഭവദിവസം കടയ്ക്കലില്‍ പോയിരുന്നുവെന്നും ജ്യോത്സ്യനെ കണ്ടിരുന്നുവെന്നും അധ്യാപകന്‍ മൊഴി നല്‍കി.

തനിക്കു നേരെ ആക്രമണമാണുണ്ടായതെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. താന്‍ കടയ്ക്കലോ നിലമേലോ പോയിട്ടില്ലെന്നായിരുന്നു കൃഷ്ണകുമാര്‍ നേരത്തേ മൊഴി നല്‍കിയത്.

ഡിവൈഎസ്പിമാരായ ഷാനവാസ്, അജിത് എന്നിവരുടെ നേതൃത്വത്തില്‍ ആയിരുന്നു മൊഴിയെടുക്കല്‍. കൃഷ്ണകുമാറിന്റെ ഭാര്യയും വാളകം സ്‌കൂളിലെ പ്രധാനാധ്യാപികയുമായ ഭാര്യ ഗീതയുടെ മൊഴിയും പൊലീസ് വീണ്ടും രേഖപ്പെടുത്തി. ഇരുവരുടെയും മൊഴി വീഡിയോയില്‍ പകര്‍ത്തി.

കഴിഞ്ഞദിവസം രേഖപ്പെടുത്തിയ കൃഷ്ണകുമാറിന്റെ മൊഴിയില്‍ വൈരുധ്യങ്ങളുണ്ടായിരുന്നു. ആദ്യം ഇയാളുടെ മൊഴിയെടുത്ത മജിസ്‌ട്രേട്ടിനോടു പറഞ്ഞ പല കാര്യങ്ങളും കളവായിരുന്നുവെന്നും ഭാര്യയുടെ മൊഴിയുടെയും തെളിവിന്റെയും അടിസ്ഥാനത്തില്‍ അന്വേഷണസംഘം സ്ഥിരീകരിച്ചിരുന്നു.

സംഭവ ദിവസം താന്‍ സ്വന്തം കാറോടിച്ചു ഡിഇഒ ഓഫിസിലും സ്‌കൂളിലും പോയി മടങ്ങുംനേരം നാലംഗ സംഘം ആക്രമിച്ചതായാണു കൃഷ്ണകുമാര്‍ കഴിഞ്ഞദിവസം മൊഴി നല്‍കിയിരുന്നത്. ഇവരെ കണ്ടാലറിയാമെന്നും പറഞ്ഞിരുന്നു. സംഭവ ദിവസം താന്‍ നിലമേലില്‍ പോയിട്ടില്ലെന്നും ഇയാള്‍ മൊഴി നല്‍കിയിരുന്നു.

എന്നാല്‍, കൃഷ്ണകുമാര്‍ ഡിഇഒ ഓഫിസില്‍ പോയ ശേഷം വൈകിട്ട് വീട്ടില്‍ മടങ്ങിയെത്തിയെന്നും ചായ കുടിച്ച ശേഷം ആറരയോടെയാണു നിലമേലില്‍ പോയതെന്നും ഭാര്യ പൊലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നു. രാത്രി 10.10നു നിലമേല്‍ ജംക്ഷനില്‍ നിന്നു തന്നെ ഫോണില്‍ വിളിച്ചെന്നും അരമണിക്കൂറിനകം വീട്ടിലെത്തുമെന്നും പറഞ്ഞിരുന്നതായി ഭാര്യ പൊലീസിനു മൊഴി നല്‍കിയിരുന്നു.

പിന്നീടു കൃഷ്ണകുമാറിന്റെ മൊബൈല്‍ ഫോണ്‍ അടിസ്ഥാനമാക്കി പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഭാര്യ പറഞ്ഞതാണു ശരിയെന്നു തെളിഞ്ഞു. മാത്രമല്ല, ആക്രമിക്കപ്പെടുന്നതിനു മുന്‍പുള്ള മൂന്നു ദിവസങ്ങളിലും ഇദ്ദേഹം നിലമേലിലും കടയ്ക്കലിലും പോയിരുന്നതായും ടവര്‍ ലൊക്കേഷന്‍ വഴി സ്ഥിരീകരിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+