വിജയദശമി:കുട്ടികള്‍ അറിവിന്റെ വെളിച്ചത്തിലേയ്ക്ക്

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മലയാളത്തിന്റെ കഥാകാരന്‍ എംടി വാസുദേവന്‍ നായര്‍ തുടങ്ങിയവരുള്‍പ്പെടെ കലാസാസ്‌കാരിക രംഗത്തെ പ്രമുഖര്‍ വിവിധ കേന്ദ്രങ്ങളില്‍ കുട്ടികളെ എഴുത്തിനിരുത്തുന്നു.
ദക്ഷിണമൂകാംബിക ക്ഷേത്രമെന്നറിയപ്പെടുന്ന പനച്ചിക്കാട് ദേവീക്ഷേത്രത്തിലും കര്‍ണാടകത്തിലെ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലുമെല്ലാം വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.
കേരളത്തില്‍ വിജയദശമി വിദ്യാരംഭ ദിനമായിട്ടാണ് പ്രധാനമായും ആഘോഷിക്കുന്നത്. കുറേക്കാലമായി മതഭേദമില്ലാത വിദ്യാരംഭച്ചടങ്ങുകള്‍ സംസ്ഥാനത്ത് ആചരിക്കുന്നുണ്ട്. സാഹിത്യ അക്കാദമിയിലും തുഞ്ചന്‍ പറമ്പിലും സാംസ്‌കാരിക നായകര്‍ കുട്ടികളെ ഹരിശ്രീയെഴുതിക്കുന്ന പതിവ് ഇന്നുണ്ട്.
വിജയദശമി ദിനത്തില്‍ ഉത്തരേന്ത്യയില്‍ കൊണ്ടാടപ്പെടുന്ന രാമലീല രാമന്റെ വിജയകഥയെ ആസ്പദമാക്കിയുള്ളതാണ്. രാമായണത്തിലെ രാമന്റെ ജീവിതം അവതരിപ്പിക്കുന്ന ഈ നൃത്ത നാടകരൂപം ഉത്തരേന്ത്യയില്‍ ഒമ്പത് നവരാത്രിദിനങ്ങളിലും കൊണ്ടാടപ്പെടുന്നു. രാമലീലയുടെ വിവിധ രൂപങ്ങളാണ് വിവിധ സ്ഥലങ്ങളിലായി ആവിഷ്‌കരിക്കപ്പെടുന്നത്. നേരത്തെ പുരുഷന്മാര്‍ മാത്രമാണ് രാമലീലയില്‍ അഭിനയിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ ഉത്തരേന്ത്യയില്‍ സ്ത്രീകളും രാമലീലയില്‍ അഭിനയിച്ചുവരുന്നുണ്ട്.
പത്താമത്തെ ദിവസം രാമലീലയിലെ അവസാനഭാഗമാണ്. നൂറ് അടിയോളം നീളമുള്ള രാവണന്റെ പ്രതിമ നിര്‍മിച്ച് ഈ ദിവസം കത്തിക്കുന്നു. നേരത്തെ തീരുമാനിച്ച സമയത്ത് രാമനായി അഭിനയിക്കുന്നയാള്‍ രാവണന്റെ പ്രതിമക്ക് തീ കൊടുക്കുകയാണ് ചെയ്യുന്നത്. ഈ സമയം കാണികളില്‍ നിന്നും ജയി ശ്രീ രാമ വിളികളുയരുന്നു.












Click it and Unblock the Notifications