മോഹന്‍ലാല്‍ പരസ്യമായി മാപ്പ് പറയേണ്ട അഴീക്കോട്

കഴിഞ്ഞ കാലത്തുണ്ടായ പ്രശ്‌നങ്ങള്‍ തീര്‍ക്കുന്നതിന് എന്റെ ഈഗോ തടസ്സമാവില്ലെന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നു. പരസ്യമായൊരു മാപ്പ് പറച്ചില്‍ ആവശ്യമില്ല. തീര്‍ത്തും സ്വകാര്യമായി കണ്ട് കാര്യങ്ങള്‍ പറഞ്ഞുതീര്‍ക്കാമെന്ന് അഴീക്കോട് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
രണ്ട് വര്‍ഷം മുമ്പ് താരസംഘടനയായ അമ്മയും തിലകനുമായുള്ള പ്രശ്‌നത്തില്‍ തിലകന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. തര്‍ക്കം പിന്നീട് മോഹന്‍ലാലും അഴീക്കോടുമായുള്ള വാക്തര്‍ക്കമായും പിന്നീട് നിയമപോരാട്ടമായും വളരുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ തൃശൂര്‍ സിജെഎം കോടതില്‍ മോഹന്‍ലാലിനെതിരെ അഴീക്കോട് അപകീര്‍ത്തി കേസ് നല്‍കുകയും ചെയ്തു.
ചര്‍ച്ചകളിലൂടെ പ്രശ്‌നം ഒത്തുതീര്‍പ്പാക്കുന്നതിന് ആരുടെയെങ്കിലും ഇടപെടല്‍ ഞാന്‍ എതിര്‍ക്കുന്നില്ല. നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് മോഹന്‍ലാലിനെതിരെ കോടതിയില്‍ പരാതി നല്‍കിയതെന്നും അദ്ദേഹം വിശദീകരിച്ചു.
അഴീക്കോടിന് മാനസിക വിഭ്രാന്തിയുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞതാണ് ഏറ്റുമുട്ടലിന് ഇടയാക്കിയത്. ലാല്‍ പരസ്യമായി മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമനടപടികള്‍ നേരിടാന്‍ തയാറാവാന്‍ അഴീക്കോട് മുന്നറിയിപ്പ് നല്‍ികിയിരുന്നു. പിന്നീട് മോഹന്‍ലാല്‍ തൃശൂര്‍ സിജെഎം കോടതിയിലെത്തി ജാമ്യം നേടുകയും ചെയ്തു. കേസ് കോടതി വീണ്ടും പരിഗണിയ്ക്കാനിരിയ്‌ക്കെയാണ് അഴീക്കോട് വിട്ടുവീഴ്ചയ്ക്കുള്ള സൂചനകള്‍ നല്‍കിയിരിക്കുന്നത്.












Click it and Unblock the Notifications