കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിര്‍മല്‍ മാധവ്: എസ്എഫ്ഐ സമരം ശക്തമാക്കുന്നു

  • By Ajith Babu
Google Oneindia Malayalam News

Kozhikode SFI clash
കോഴിക്കോട്: നിര്‍മല്‍ മാധവ് പ്രശ്‌നത്തിലെ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് സിപിഎം പ്രവര്‍ത്തകര്‍ കോഴിക്കോട് വെസ്റ്റ് ഹില്‍ എന്‍ജിനിയറിങ് കോളജില്‍ ഉപരോധം ആരംഭിച്ചു. ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെയാണ് ഉപരോധം തുടങ്ങിയത്.

എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.ബിജു ഉള്‍പ്പെടെയുള്ള നേതാക്കളെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കുകയാണ്. നിര്‍മല്‍ മാധവന്‍ പ്രശ്‌നത്തിലെ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് കോഴിക്കോട്ട് എന്‍ജിനീയറിങ് കോളജിലേക്ക് രാവിലെ എസ്എഫ്‌ഐയും ഡി വൈഎഫ്‌ഐയും പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്. സംഘര്‍ഷത്തെ തുടര്‍ന്ന് കോഴിക്കോട് എന്‍ജിനീയറിങ് കോളജിന് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

വെസ്റ്റ്ഹില്‍ എന്‍ജിനീയറിങ് കോളേജില്‍ നിര്‍മല്‍ മാധവ് എന്ന വിദ്യാര്‍ഥിക്ക് പ്രവേശനം നല്‍കിയതില്‍ സാങ്കേതികമായി പിഴവുണ്ടെന്ന് പ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച വിദഗ്ധ സമിതി നിഗമനത്തിലെത്തി.

ഇക്കാര്യം സൂചിപ്പിക്കുന്ന റിപ്പോര്‍ട്ട് തിങ്കളാഴ്ച ജില്ലാ കളക്ടര്‍ ഡോ. പി. ബി. സലിമിന് സമര്‍പ്പിച്ചു. റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിക്കാനായി ദൂതന്‍വശം തിരുവനന്തപുരത്തേക്ക് അയച്ചതായി കളക്ടര്‍ അറിയിച്ചു.

English summary
The Students’ Federation of India (SFI) has today called for a state-wide education strike as a protest against the cruel police action on the activists in which several students, including SFI state Secretary P Biju, were seriously hurt yesterday in Kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X