വെടിവെപ്പിനെ ചൊല്ലി നിയമസഭയില്‍ ഉന്തുംതള്ളും

പ്രതിഷേധത്തിന്റെ ഭാഗമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങുകയും ബഹളമുണ്ടാക്കുകയും നിയമസഭാ വാച്ച് ആന്‍ഡ് വാര്‍ഡുമായി നേരിയ തോതില്‍ ഉന്തും തള്ളുമുണ്ടാകുകയും ചെയ്തു.
അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍ വെക്കാത്തത് സഭയോടുള്ള അനാദരവാണെന്നും പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍ റിപ്പോര്‍ട്ട് പരിശോധിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി തിങ്കളാഴ്ച തന്നെ കോഴിക്കോടെത്തി തെളിവെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതില്‍ കൂടുതല്‍ ഒന്നും പറയാനില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ സഭയിലെ പ്രതിപക്ഷാംഗങ്ങളെ വാച്ച് ആന്റ് വാാര്‍ഡ് ഉദ്യോഗസ്ഥര്‍ കയ്യേറ്റം ചെയ്തുവെന്ന് കോടിയേരി ആരോപിച്ചു. കെ കെ ലതിക, ടി വി രാജേഷ് എന്നീ എംഎല്‍എമാരെ വാച്ച് ആന്റ് വാര്‍ഡ് കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നും കോടിയേരി പറഞ്ഞു.
അതേസമയം നിയമസഭയില്‍ പ്രതിപക്ഷ അംഗങ്ങള്‍ വനിതാ വാച്ച് ആന്റ് വാര്‍ഡ് അംഗത്തെ ആക്രമിച്ചെന്നാണ് ഭരണപക്ഷക്കാരുടെ ആരോപണം. ടി.വി. രാജേഷ്, ജയിംസ് മാത്യു എന്നീ എംഎല്‍എമാരാണ് വനിതാ വാച്ച് ആന്റ് വാര്‍ഡിനെ ആക്രമിച്ചതെന്നും ഭരണപക്ഷം ആരോപിച്ചു.
ഇവരെ സസ്‌പെന്‍ഡ് ചെയ്ത് നിയമസഭയുടെ അന്തസ് സംരക്ഷിക്കാന്‍ സ്പീക്കറോട് ആവശ്യപ്പെട്ടതായും ചീഫ് വിപ്പ് പിസി ജോര്‍ജ് പറഞ്ഞു. നിയമസഭയുടെ ചരിത്രത്തില്‍ തന്നെ ഉണ്ടാകാത്ത തരത്തിലുള്ള സംഭവമാണിതെന്ന് മന്ത്രി കെ.സി. ജോസഫ് പിന്നീട് പറഞ്ഞു.












Click it and Unblock the Notifications