ദൃശ്യം കണ്ടാല്‍ സത്യം പുറത്തുവരും: ഉമ്മന്‍ ചാണ്ടി

വെള്ളിയാഴ്ചയാണ് നിയമസഭയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. കോഴിക്കോട് വെടിവയ്പ്പുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കാത്തതിനെതിരെ പ്രതിഷേധിയ്ക്കാനായി ടിവി രാജേഷിന്റെ നേതൃത്വത്തില്‍ ഒരു സംഘം നേതാക്കള്‍ സ്പീക്കര്‍ക്കെതിരെ കുതിച്ചു.
ഇതിനിടയില്‍ ഇവരെ തടയാനായി എത്തിയ വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിന് പരിക്കേറ്റു. തന്നെ ടിവി രാജേഷ് എംഎല്‍എ പിടിച്ചു തള്ളിയെന്ന് വാച്ച് ആന്‍ഡ് വാര്‍ഡ് വിഎസ് രജനികുമാരി പറഞ്ഞു. എന്നാല്‍ രജനികുമാരി തങ്ങളെയാണ് ആക്രമിച്ചതെന്ന് പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞു.
തുടര്‍ന്ന് സഭയുടെ ദൃശ്യങ്ങള്‍ പരിശോധിച്ചു. മാധ്യമപ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം ഇതിന് സമ്മതിച്ചിരുന്നില്ല. ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷവും ഇരവരും തങ്ങളുടെ ആരോപണങ്ങളില്‍ ഉറച്ചു നിന്നു.
നിയമസഭയില്‍ ഉണ്ടായ സംഭവങ്ങളില്‍ ജൂഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യം സംബന്ധിച്ച ചോദ്യത്തിന് സഭയ്ക്കകത്തെ കാര്യങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണമോ എന്ന മറുചോദ്യമാണ് ഉമ്മന്‍ ചാണ്ടി ചോദിച്ചത്.












Click it and Unblock the Notifications