കോഴിക്കോട്: കോളേജ് മാറ്റം വിവാദമായതിനെത്തുര്‍ന്ന് എസ്എഫ്‌ഐയുടെ എതിര്‍പ്പിന് ഇരയായ നിര്‍മല്‍മാധവിനെ മലപ്പുറം പട്ടിക്കാട് എം.ഇ.എ. എന്‍ജിനിയറിങ് കോളജില്‍ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ മുസ്ലീം ലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ തീരുമാനത്തിന് വിട്ടു.
എം.ഇ.എ കോളജ് മാനേജിങ് കമ്മിറ്റി യോഗമാണ് ചെയര്‍മാന്‍ കൂടിയായ ഹൈദരലി ശിഹാബ് തങ്ങളെ തീരുമാനമെടുക്കാന്‍ ചുമതലപ്പെടുത്തിയത്. ഏത് സെമസ്റ്ററില്‍ പ്രവേശനം നല്‍കണമെന്നതും മെക്കാനിക്കല്‍ വിഭാഗത്തില്‍ സീറ്റ് ഒഴിവില്ലാത്തതുമാണ് കമ്മിറ്റി ചര്‍ച്ചചെയ്തത്.
പട്ടിക്കാട് കോളേജില്‍ പ്രവേശിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പകരം ദേശമംഗലം മലബാര്‍ കോളേജിലോ, ഷൊര്‍ണൂര്‍ അല്‍ അമീന്‍ കോളേജിലോ പ്രവേശനം നല്‍കാം എന്ന നിര്‍ദേശവും ചര്‍ച്ചയില്‍ ഉണ്ടായെന്ന് സൂചനകളുണ്ട്.
IUML State Unit Presedent Panakkad Hyderali Shihab Thangal on Saturday said that a decision regarding the admission of Nirmal Madhav in MEA College will be taken within two days. He was speaking to the mediapersons after the meeting with college management